ഇന്ത്യാക്കാരില്‍ ഉപ്പിന്റെ ഉപയോഗം കൂടുതലെന്ന് ഡബ്ളിയുഎച്ച്ഒ

ഇന്ത്യാക്കാരില്‍ ഉപ്പിന്റെ ഉപയോഗം കൂടുതലെന്ന് ഡബ്ളിയുഎച്ച്ഒ

Health India

ഇന്ത്യാക്കാരില്‍ ഉപ്പിന്റെ ഉപയോഗം കൂടുതലെന്ന് ഡബ്ളിയുഎച്ച്ഒ

ഇന്ത്യാക്കാരില്‍ ഉപ്പിന്റെ ഉപയോഗം കൂടുതലെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കതല്‍ റിസര്‍ച്ച് (ഐസിഎഫ്ആര്‍ ‍) ന്റെ പഠനങ്ങളിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്.

ദിവസേന അഞ്ച് ഗ്രാം ഉപ്പാണ് ഡബ്ളിയുഎച്ച്ഒ നിര്‍ദ്ദേശിക്കുന്നതെങ്കില്‍ ഇന്ത്യാക്കാര്‍ കഴിക്കുന്നത് എട്ട് ഗ്രാമാണ്. പുരുഷന്മാര്‍ പ്രതിദിനം 8-9 ഗ്രാമും സ്ത്രീകള്‍ 7.1 ഗ്രാമും ഉപ്പ് കഴിക്കുന്നതായാണ് കണക്കുകള്‍ ‍.

പുരുഷന്മാരിലും ഗ്രാമീണ മേഖലയിലുള്ളവരിലും, അമിത ഭാരവും വണ്ണംവുമുള്ളവരിലാണ് ഉപ്പിന്റെ ഉപയോഗം കൂടുതല്‍ ‍. നാഷണല്‍ എന്‍സിഡി മോണിറ്ററിംഗ് സര്‍വ്വേയുടെ സാമ്പിളുകളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം.

ഉപ്പിന്റെ അമിത ഉപയോഗം മൂലമുള്ള പ്രശ്നങ്ങള്‍ മനസ്സിലാക്കാനോ ഉപയോഗം കുറയ്ക്കാനോ ഉള്ള അവബോധം ഇന്ത്യാക്കാര്‍ക്കിടയില്‍ കുറവാണെന്നും പഠനം പറയുന്നു.

ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി പ്രോസസ് ചെയ്ത ആഹാരവും വീടിനു പുറത്തുനിന്നുള്ള ഭക്ഷണവും കുറയ്ക്കണമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ പ്രശാന്ത് മാത്തൂര്‍ പറയുന്നു.

ജോലിക്കു പോകുന്ന ആളുകള്‍ (8.6 ഗ്രാം, പുകയില ഉപയോഗിക്കുന്നവര്‍ 8 ഗ്രാം, ഉയര്‍ഡന്ന രക്ത സമ്മര്‍ദ്ദമുള്ളവര്‍ 8.5 ഗ്രാം എന്നിവരിലാണ് ഉപ്പിന്റെ ഉപയോഗം കൂടുതല്‍ ‍.

രാജ്യത്തെ ആകെ മരണനിരക്കിന്റെ 28.1 ശതമാനം ഹൃദയാഘാതം മൂലമാണെന്നാണ് കണക്കുകള്‍ ‍. രക്തസമ്മര്‍ദ്ദമാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നതെന്നും 1990-ല്‍ 7.8 ലക്ഷം ആളുകള്‍ രക്താതിസമ്മര്‍ദ്ദത്തില്‍ മരിച്ചപ്പോള്‍ 2016-ല്‍ ഇത് 16.3 ലക്ഷമായി ഉയര്‍ന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

നേച്ചര്‍ ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.