ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് വാദം കേള്‍ക്കാന്‍ യു.എസ് കമ്മീഷന്‍
ഇന്ത്യയിലെ മതസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളിയില്‍ വാദം കേള്‍ക്കുമെന്ന് അമേരിക്കന്‍ കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം (യുഎസ് സിഐആര്‍എഫ്) ഐക്യരാഷ്ട്ര സഭയുടെ ന്യൂനപക്ഷ വിഭാഗം പ്രത്യേക പ്രതിനിധി ഫെര്‍ണാണ്ടോ ഡി വരാനസ്, വിദേശകാര്യ നിയമ വിദഗ്ദ്ധന്‍ താരിഖ് അഹമ്മദ്, സാറാ യൂസഫ്, സുനിതാ വിശ്വനാഥ്, ഇഫോന്‍ നുറൂദ്ദീന്‍, ഹമദ് ബിന്‍ ഖലീഫ അല്‍താനി എന്നിവരില്‍നിന്നും 20-ന് കമ്മീഷന്‍ വിവരങ്ങള്‍ ശേഖരിക്കും.
ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യു.എസ് സന്ദര്‍ശനം, ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനം എന്നിവയ്ക്കു പിന്നാലെയാണ് രാജ്യത്തെ ന്യൂനപക്ഷ വിഭാഗം നേരിടുന്ന അതിക്രമം ചര്‍ച്ച ചെയ്യാന്‍ യു.എസ്. സിഐആര്‍എഫ് മുന്നോട്ടു വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
മോഡിയുടെ യു.എസ് സന്ദര്‍ശം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കിയെങ്കിലും വര്‍ഷങ്ങളായി ഇന്ത്യയില്‍ തുടര്‍ന്നു വരുന്ന മതസ്വാതന്ത്ര്യ ലംഘനം വിലകുറച്ചു കാണുന്നില്ലെന്നും ഇതു സംബന്ധിച്ച് കൂടുതല്‍ വാദം കേള്‍ക്കാന്‍ ആവശ്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
ന്യൂനപക്ഷ മതങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം, മതപരിവര്‍ത്തന നിരോധന നിയമം, പൌരത്വം നല്‍കുന്നതിലെ വിവേചനം, വിദേശ സംഭാവന സ്വീകരിക്കുന്നതിലെ വിലക്ക്, ഗോഹത്യ നിരോധന നിയമം തുടങ്ങിയ നിയമങ്ങള്‍ ഇപ്പോഴും ഇന്ത്യയില്‍ തുടരുകയാണെന്നും, ഹരിയാന, മണിപ്പൂരിലെ കലാപങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

