ഇന്തോനേഷ്യയില്‍ ക്രിസ്ത്യന്‍ ആരാധന തടസ്സപ്പെടുത്തിയ മുസ്ളീമിനു ജയില്‍ശിക്ഷ
സുരബയ:ഇന്തോനേഷ്യയില്‍ ക്രിസ്ത്യന്‍ ആരാധനായോഗം തടസ്സപ്പെടുത്തിയതിനും അക്രമത്തിനും മുതിര്‍ന്നതിനും ഒരു മുസ്ളീമിനു കോടതി 3 മാസ തടവു ശിക്ഷ വിധിച്ചു.
സുമാത്ര ദ്വീപില്‍ താഞ്ജുങ് കാരംഗ് ജില്ലാ കോടതി വവാന്‍ കുര്‍നിയാവാന്‍ (41) എന്ന യുവാവിനാണ് തടവു ശിക്ഷ വിധിച്ചത്.
വവാന്‍ മാര്‍ച്ച് 22-ന് ലാംപുങ് പ്രവിശ്യയിലെ രാജബാസ ജില്ലയിലെ രാജബാസജയ ഗ്രാമത്തിലെ ടാബര്‍നാക്കിള്‍ ഓഫ് ഡേവിഡ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ആരാധനാ സ്ഥലത്തെത്തി സഭായോഗം തടസ്സപ്പെടുത്തുകയും അക്രമത്തിനു ശ്രമിക്കുകയും ചെയ്ത കുറ്റത്തിനാണ് ജയില്‍ശിക്ഷ.
ലോകത്തെ ഏറ്റവും കൂടുതല്‍ മുസ്ളീങ്ങള്‍ ഉള്ള രാജ്യമാണന് ഇന്തോനേഷ്യ. ഇവിടെ പലപ്പോഴും ക്രൈസ്തവര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ക്രൈസ്തവരും ആരാധനാലയങ്ങളും ആക്രമിക്കപ്പെടുകയും ചെയ്യാറുണ്ട്.

