രണ്ടായിരം വര്‍ഷം പഴക്കമുള്ള റോമന്‍ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

രണ്ടായിരം വര്‍ഷം പഴക്കമുള്ള റോമന്‍ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Asia Breaking News Others

രണ്ടായിരം വര്‍ഷം പഴക്കമുള്ള റോമന്‍ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

റോം: രണ്ടായിരം വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന റോമന്‍ കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഇറ്റലിയുടെ തീരത്ത് കണ്ടെത്തി. റോമിന് വടക്ക് പടിഞ്ഞാറ് 80 കിലോമീറ്റര്‍ അകലെയുള്ള സിവിറ്റവേച്ചിയ തുറമുഖത്ത് നിന്നാണ് ചരക്കു കപ്പല്‍ കണ്ടെത്തിയത്.

ബിസി ഒന്നാം നൂറ്റാണ്ടിലോ, രണ്ടാം നൂറ്റാണ്ടിലോ ഉള്ളതാണ് കപ്പലെന്ന് കരുതുന്നു. നൂറുകണക്കിന് മണ്‍ ജാറുകളാണ് കപ്പലിലുള്ളത്. മണ്‍പാത്രങ്ങള്‍ ഭൂരിഭാഗവും കേടുകൂടാതെതന്നെയാണ് കണ്ടെത്തിയതെന്ന് പോലീസ് വിഭാഗമായ കാരബിനിയേരിയുടെ ആര്‍ട്ട് സ്ക്വാഡ് പ്രസ്താവനയില്‍ പറഞ്ഞു.

20 മീറ്ററിലധികം നീളമുള്ള കപ്പല്‍ സമുദ്ര നിരപ്പില്‍നിന്നും 160 മീറ്റര്‍ താഴെ മണ്‍തിട്ടയിലാണ് കിടക്കുന്നത്. പുരാതന കാലത്തെ കടല്‍ കടന്നുള്ള വ്യാപാരത്തിന്റെ തെളിവാണ് കപ്പലെന്ന് കാരബനിയേരി പറഞ്ഞു.

വിദൂര നിയന്ത്രിത റോബോട്ട് ഉപയോഗിച്ചാണ് കപ്പലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കപ്പലും അതിലുള്ള മണ്‍പാത്രങ്ങളും കരയില്‍ എത്തിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കപ്പലില്‍ കണ്ടെത്തിയ റോമന്‍ മണ്‍ജാറുകള്‍ എന്തു ഉപയോഗത്തിനുവേണ്ടിയായിരുന്നു എന്നും വ്യക്തമായിട്ടില്ല. സാധാരണയായി എണ്ണ, വൈന്‍ ‍, മീന്‍ , സോസ് എന്നിവ കൊണ്ടുപോകാനാണ് ഇത്തരം മണ്‍പാത്രങ്ങള്‍ ഉപയോഗിക്കാറുള്ളതെന്നാണ് നിഗമനം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.