ശീതള പാനീയങ്ങള്‍ പതിവായി കുടിക്കുന്നവരെ കാത്തിരിക്കുന്നത് ക്യാന്‍സറെന്ന് പഠനം

ശീതള പാനീയങ്ങള്‍ പതിവായി കുടിക്കുന്നവരെ കാത്തിരിക്കുന്നത് ക്യാന്‍സറെന്ന് പഠനം

Breaking News Health

ശീതള പാനീയങ്ങള്‍ പതിവായി കുടിക്കുന്നവരെ കാത്തിരിക്കുന്നത് ക്യാന്‍സറെന്ന് പഠനം

ശീതള പാനീയങ്ങള്‍ പതിവായി കുടിക്കുന്നതുമൂലം കാത്തിരിക്കുന്നത് മാരകമായ രോഗങ്ങളെന്ന് പഠനം. ശീതളപാനീയങ്ങളില്‍ മധുരത്തിനായി ഉപയോഗിക്കുന്ന ആസ്പര്‍ട്ടെയിം ക്യാന്‍സറിന് കാരണമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍ ‍.

ലോകാരോഗ്യ സംഘടനയുടെ ഭക്ഷ്യ സുരക്ഷാ ഡയറക്ടര്‍ ഫ്രാന്‍സിസ്കോ ബ്രാങ്കയാണ് ഇക്കാര്യം പറഞ്ഞത്. വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം വെളിപ്പെടുത്തിയത്.

കമ്പനികളോട് ഇത്തരം പാനീയങ്ങളുടെ ഉല്‍പ്പാദനം നിര്‍ത്തണമെന്ന് ആവശ്യപ്പെടില്ല. എന്നാല്‍ ഉപഭോക്താക്കള്‍ ഇത് വാങ്ങരുതെന്നും പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപയോഗത്തില്‍ അല്‍പം മിതത്വം കാണിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ലോകാരോഗ്യസംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ ഫ്രാന്‍സിലെ ലിയോണില്‍ നടന്ന യോഗത്തില്‍ ആസ്പര്‍ട്ടെയിനെക്കുറിച്ചുള്ള വിലയിരുത്തല്‍ നടത്തിയിരുന്നു.

തുടര്‍ന്നു ഇതിനെ ക്യാന്‍സറിനു കാരണമാകുന്ന വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. 2 ബി വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയത്.

ഹെപ്പറ്റോ സെല്ലുലാര്‍ കാര്‍സിനോവയ്ക്ക് (ലിവര്‍ ക്യാന്‍സര്‍ ‍) ഇത് കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍ ‍. മൃഗങ്ങളിലെ പരീക്ഷണത്തിലും ഇക്കാര്യം തെളിഞ്ഞിരുന്നു.

ചായയിലും കാപ്പിയിലും കാണുന്ന കഫിക് ആസിഡും കറ്റാര്‍ വാഴയുടെ സത്തും 2 ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനെപ്പറ്റി അമിത ആശങ്ക വേണ്ടെന്ന് ലോസ്എഞ്ചലസിലെ ക്യാന്‍സര്‍ എപ്പിഡമിയോളജി പ്രൊഫസര്‍ പോള്‍ഫറാവ പറഞ്ഞു. ഒരു കുപ്പി മധുരപാനീയത്തില്‍ 300 മുതല്‍ 400 മില്ലീഗ്രാം വരെ അസ്പര്‍ട്ടെയിം ഉള്‍പ്പെട്ടിട്ടുണ്ട്.

ഇത് ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം പാനീയങ്ങള്‍ക്ക് പകരമായി വെള്ളം ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.