ഭൂമിയിലെ ഏറ്റവും വലിയ ജീവിയുടെ ഫോസില്‍ കണ്ടെത്തിയെന്ന് ഗവേഷകര്‍
പെറു: തെക്കന്‍ പെറുവിലെ തീരദേശ മരുഭൂമിയില്‍നിന്ന് ഖനനം ചെയ്തെടുത്ത തിമിംഗല ഫോസില്‍ ഭൂമിയിലെ എക്കാലത്തെയും ഏറ്റവും വലിയ ജീവിയുടേതാകാമെന്ന് ഗവേഷകര്‍ .
പെറുസീറ്റസ് എന്നു പേരിട്ട തിമിംഗലത്തിന്റെ ഭാഗിക അസ്ഥികൂടമാണ് ഇതുവരെ കണ്ടെത്തിയത്. ഏകദേശം 38-40 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഇയോസീന്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഈ തിമിംഗലത്തിന് 340 മെട്രിക് ടണ്‍വരെ ഭാരം കണക്കാക്കുന്നതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു.
66 അടി നീളം (20 മീറ്റര്‍ ) അതിനുണ്ടാവുക. 330,000 പൌണ്ട് തൂക്കമുള്ള നീലതിമിംഗലമാണ് ഇന്ന് ജീവിച്ചിരിക്കുന്തില്‍ ഏറ്റവും ഭാരമേറിയ തിമിംഗലം. നീലത്തിമിംഗലവും വലിയ ദിനോസറുകളും ഉള്‍പ്പെടെയുള്ള ജീവികളേക്കാള്‍ ഭാരം പെറുസിറ്റസിനുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
തിമിംഗല ഫോസിലുകളാല്‍ നിറയപ്പെട്ട പെറുവിലെ തീരദേശ മരുഭൂമികളില്‍ നിന്ന് 3 കശേരുക്കളും നാല് വാരിയെല്ലുകളും ഇടുപ്പിന്റെ ഒരു ഭാഗവുമാണ് കുഴിച്ചെടുത്തത്.
വന്‍ ഭാരമുള്ളതിനാല്‍ ഓരോ വര്‍ഷവും ഒന്നോ രണ്ടോ എണ്ണം മാത്രമേ ഖനനം ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളു. അതിന്റെ അസ്ഥികൂടം 5 മുതല്‍ 8 ടണ്‍ വരെ ഭരമുണ്ടായിരുന്നു.
നിലവിലെ നീലത്തിമിംഗലത്തിന്റെ ഇരട്ടിയോളം വരും. തലയോട്ടിയുടെയോ പല്ലിന്റെയോ അവശിഷ്ടങ്ങളൊന്നും ലഭിക്കാത്തതിനാല്‍ ഭക്ഷണക്രമവും ജീവിത ശൈലിയും എങ്ങനെയായിരുന്നുവെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
ഏകദേശം 95 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് അര്‍ജന്റീനയില്‍ ജീവിച്ചിരുന്ന അര്‍ജന്റീനോസോറസ് എന്ന നീണ്ട കഴുത്തുള്ള ,നാല് കാലുള്ള സസ്യഭുക്കായ ദിനോസറിന്റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ മെയ് മാസത്തില്‍ കണ്ടെത്തിയിരുന്നു.
ഏകദേശം 76 ടണ്ണായിരുന്നു ഭാരം.

