ക്രൈസ്തവര്‍ക്ക് എതിരായ അതിക്രമം: സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ക്രൈസ്തവര്‍ക്ക് എതിരായ അതിക്രമം: സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

Breaking News India

ക്രൈസ്തവര്‍ക്ക് എതിരായ അതിക്രമം: സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡെല്‍ഹി: ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ബംഗളുരു ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മച്ചോഡോ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്ര ചൂഡ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് നോട്ടീസ് അയച്ചത്. 2021-ല്‍ മാത്രം രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ 500-ലധികം ആക്രമണങ്ങള്‍ നടന്നതായി ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ചൂണ്ടിക്കാട്ടി.

അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും അന്വേഷണം നടത്തുന്നതിനും അതത് സംസ്ഥാനങ്ങള്‍ക്ക് പുറത്തുള്ള ഉദ്യോഗസ്ഥന്മാരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.