പ്രകൃതി ഒരുക്കിയ ഒരു ഔഷധ കലവറ നമ്മുടെ വീട്ടു മുറ്റത്ത്

പ്രകൃതി ഒരുക്കിയ ഒരു ഔഷധ കലവറ നമ്മുടെ വീട്ടു മുറ്റത്ത്

Health India

പ്രകൃതി ഒരുക്കിയ ഒരു ഔഷധ കലവറ നമ്മുടെ വീട്ടു മുറ്റത്ത്

നമ്മുടെ വീട്ടു മുറ്റത്ത് ഒരു പാഴ് പുല്ലായി വളരുന്ന ഒരു സസ്യമാണ് കൊടങ്ങല്‍ ‍.

ഇതിന്റെ ഔഷധ ഗുണങ്ങള്‍ പഴമക്കാര്‍ക്ക് നന്നായി അറിയാം. എന്നാല്‍ പുതു തലമുറകള്‍ മുറ്റത്തുനിന്ന് കൊടങ്ങല്‍ പറിച്ചു കളയുന്ന കാഴ്ചയാണ് കണ്ടു വരുന്നത്.

രോഗപ്രതിരോധത്തിനു പുറമേ യൌവ്വനം നിലനിര്‍ത്താനും മറ്റും പഴമക്കാര്‍ കൊടങ്ങല്‍ ഒരു ഔഷധമായി ഉപയോഗിച്ചു വരുന്നു.

ഫ്ളവനോയിഡുകള്‍ ‍, ഫൈറ്റോകെമിക്കലുകള്‍ ‍, ബീറ്റാ കരോട്ടിനുകള്‍ ‍, ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ് കൊടങ്ങല്‍ ‍.

തലച്ചോറിലെ നാഡീകോശങ്ങളുടെ സംരക്ഷണത്തിനും ഉത്തമമാണ് കൊടങ്ങല്‍ ‍. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും കഴിവുണ്ട്.

അതുപോലെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും വാതരോഗങ്ങള്‍ ശമിപ്പിക്കാനും കൊടങ്ങലിനു ശേഷിയുണ്ട്.

കൊടങ്ങല്‍ അരിപ്പൊടിയുമായി ചേര്‍ത്ത് കുറുക്കിയോ തോരനാക്കിയോ കഴിക്കാം.

ബുദ്ധി വികാസത്തിനും അത്യുത്തമമായതിനാല്‍ കുട്ടികള്‍ക്കും നല്‍കാവുന്നതാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.