വൈകി ഉറങ്ങുന്നവരാണോ വേഗം മരിക്കാന്‍ സാദ്ധ്യതയെന്ന് ഗവേഷകര്‍
രാത്രി വൈകി ഉറങ്ങുന്നവര്‍ വേഗം മരിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്.
ക്രോണോ ബയോളജി ഇന്റര്‍നാഷണല്‍ ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇത് വ്യക്തമാക്കുന്നത്. നേരത്തെ ഉറങ്ങുന്നവരേക്കാള്‍ വേഗത്തില്‍ താമസിച്ചുറങ്ങുന്നവര് മരിക്കുമെന്ന് പ്രസിദ്ധീകരണത്തില്‍ പറയുന്നു.
23,000 പേരുടെ വിവരങ്ങള്‍ ക്രോഡീകരിച്ചാണ് പഠനം നടത്തിയത്. ഉറക്കത്തിന്റെ ദൈര്‍ഘ്യം, രാത്രി ഷിഫ്റ്റ് ജോലിയും ആരോഗ്യത്തെ ബാധിക്കുന്നു എന്നതിന് നിരവധി തെളിവുകള്‍ ഉണ്ടെന്നും പഠനത്തില്‍ പറയുന്നു.
രാത്രി മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നവരിലും ഇത്തരത്തില്‍ മരണം നേരത്തെയാകാനുള്ള സാദ്ധ്യതയുണ്ട്.
1981 മുതല്‍ 2018 വരെ 24 വയസ്സുള്ള 22,976 പുരുഷന്മാരെയും സ്ത്രീകളെയുമാണ് പഠനത്തിനു വിധേയരാക്കിത്. ഇതിനു പുറമേ ലഹരിയുടെ ഉപയോഗം, വിദ്യാഭ്യാസം തുടങ്ങിയവയും പഠനത്തില്‍ വിശകലനം ചെയ്തു.
പങ്കെടുത്ത 23,000 പേരില്‍ 8700 ലധികം പേര് 2018 ആയപ്പോഴേക്കും മരിച്ചുവെന്നും പഠനത്തില്‍ പറയുന്നുണ്ട്.

