സവാള കഴിച്ചാലുള്ള ഗുണങ്ങള്‍
നമ്മുടെ ശരീരത്തിന് ആരോഗ്യഗുണങ്ങള്‍ ഏറെ സമ്മാനിക്കുന്ന ഒന്നാണ് സവാള.
രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുവാന്‍ സവാള സഹായിക്കുന്നു. നല്ല കൊളസ്ട്രോള്‍ ഉയര്ത്തിച്ചും ഹൃദയത്തിന്റെ ആരോഗ്യത്തെ പരിപാലിക്കുന്നു.
വിളര്‍ച്ച തടയുന്നതിന് സവാള സഹായിക്കുന്നു. സവാളയിലുള്ള ഓര്‍ഗാനിക് സള്‍ഫൈഡാണ് ഇതിന് സഹായിക്കുന്നത്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിച്ച് ദഹനം സുഗമമാക്കുന്നതിലും സവാള സഹായിക്കുന്നു.
മെറ്റാബോളിസം വര്‍ദ്ധിപ്പിക്കുകയും കഴിക്കുന്ന കാര്‍ബണേറ്റഡ് ഭക്ഷണങ്ങള്‍ വേഗത്തില്‍ കത്തിച്ചു കളയുന്നതിനും സവാള കഴിക്കുന്നതിലൂടെ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിര്‍ത്തുന്നതിന് സാധിക്കും. 2 മുതല്‍ 3 മിനിറ്റ് നേരെ വായിലിട്ട് ചവച്ചാല്‍ പല്ലുകള്‍ക്ക് ആരോഗ്യവും, മോണയില്‍ ഉണ്ടാകുന്ന അണുബാധയെയും പ്രതിരോധിക്കുന്നതിനു സഹായിക്കും.
സവാളയില്‍ കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, സെലനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ അണുബാധയ്ക്കെതിരെ പ്രതിരോധം സൃഷ്ടിക്കാനുള്ള ശേഷി സവാളയിലുണ്ട്. അതുപോലെ ശരീരത്തില്‍ രക്തം കട്ടിയാകുന്നത് തടയാനും സവാളയ്ക്കു കഴിവുണ്ട്.

