1,100 വര്‍ഷം പഴക്കമുള്ള ഹീബ്രു ബൈബിള്‍ വിറ്റത് റിക്കാര്‍ഡ് വിലയില്‍
ന്യുയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വിലയേറിയ കൈയ്യെഴുത്തു പ്രതിയായ കോഡെക്സ് സാസൂണ്‍ എന്ന യഹൂദ ഹീബ്രു ബൈബിള്‍ ഖ്യാതി നേടി.
1,100 വര്‍ഷം മുമ്പ് മൃഗത്തോലില്‍ എഴുതപ്പെട്ട ഇത് ന്യുയോര്‍ക്കില്‍ നടന്ന ലേലത്തില്‍ വിറ്റു പോയത് 3.81 കോടി ഡോളറിന്. യഹൂദ ബൈബിളിലെ എല്ലാ പുസ്തകങ്ങളും ഉള്‍പ്പെടുന്ന ഒറ്റ കൈയ്യെഴുത്തുപ്രതിയാണ് കോഡെക്സ് സാസൂണ്‍ .
മുന്‍ ഉടമസ്ഥനായ ഡേവിഡ് സോളമന് സാസൂണില്‍ നിന്നാണ് ഈ പേര് ലഭിച്ചത്. 12 പേജുകള്‍ മാത്രമാണ് ഇതില്‍നിന്നും നഷ്ടപ്പെട്ടിട്ടുള്ളത്.
കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധനയില്‍ ബൈബിള്‍ രചിക്കപ്പെട്ടത് എഡി900ത്തിലാണെന്നു സ്ഥിരീകരിച്ചിരുന്നു.
റൊമാനിയായിലെ മുന്‍ അമേരിക്കന്‍ അംബാസിഡറായ ആല്‍ഫ്രഡ് മോസസ് ഇത് വാങ്ങി ടെല്‍ അവീവിലെ അനു മ്യൂസിയം ഓഫ് ജ്യൂവിഷ് പീപ്പിള്‍ നു സംഭാവന ചെയ്തു.
ലിയനാര്‍ഡോ ഡാവിഞ്ചിയുടെ നോട്ട്ബുക്കായ കോഡെക്സ് ലൈസെന്റൂരിനുവേണ്ടി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് 1994-ല്‍ മുടക്കിയ 301 കോടി ഡോളറിന്റെ റിക്കാര്‍ഡാണ് മറികടന്നത്.

