ശരിക്ക് കേള്‍ക്കാന്‍ ‍.....! ബുദ്ധ പ്രതിമയുടെ ചെവിയില്‍ സ്പീക്കര്‍ ഘടിപ്പിച്ച് യുവാവിന്റെ പ്രാര്‍ത്ഥന

ശരിക്ക് കേള്‍ക്കാന്‍ ‍…..! ബുദ്ധ പ്രതിമയുടെ ചെവിയില്‍ സ്പീക്കര്‍ ഘടിപ്പിച്ച് യുവാവിന്റെ പ്രാര്‍ത്ഥന

Asia Breaking News

ശരിക്ക് കേള്‍ക്കാന്‍ ‍…..! ബുദ്ധ പ്രതിമയുടെ ചെവിയില്‍ സ്പീക്കര്‍ ഘടിപ്പിച്ച് യുവാവിന്റെ പ്രാര്‍ത്ഥന

ഒരു യുവാവ് തന്റെ വിശ്വാസത്തിനനുസരിച്ച് പ്രാര്‍ത്ഥന ചെയ്ത രീതിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ചൈനീസ് പൌരനായ ഷാങ് എന്ന യുവാവാണ് വാര്‍ത്താ പ്രാധാന്യം നേടിയത്. ബുദ്ധമത വിശ്വാസിയായ ഇയാളുടെ പ്രാര്‍ത്ഥന വളരെ വിചിത്രമായിരുന്നു. വീട്ടില്‍നിന്നും രണ്ടായിരം കിലോമീറ്ററോളം യാത്ര ചെയ്താണ് ഷാങ് ബുദ്ധമത യോഗത്തിലെത്തിയത്. വലിയൊരു സ്പീക്കര്‍ എയര്‍പാഡും കൈയ്യില്‍ കരുതിയിരുന്നു.

ക്ഷേത്രത്തിലെ 71 മീറ്റര്‍ ഉയരമുള്ള ബുദ്ധ പ്രതിമയ്ക്കു മുമ്പിലായിരുന്നു പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയ്ക്കു മുമ്പ് എയര്‍പാഡ് ബുദ്ധപ്രതിമയുടെ ചെവിയില്‍ ഘടിപ്പിച്ചു. തുടര്‍ന്നാണ് തന്റെ ആഗ്രഹങ്ങളുടെ നീണ്ട പട്ടിക പ്രതിമയ്ക്കു മുമ്പില്‍ അവതരിപ്പിച്ചത്.

വളരെദൂരം സഞ്ചരിച്ചുവന്ന തന്റെ പ്രാര്‍ത്ഥന ബുദ്ധനു കേള്‍ക്കാന്‍ കഴിയാതെ വരരുതെന്നു കരുതിയാണ് എയര്‍പാഡ് ഘടിപ്പിച്ചതെന്നാണ് യുവാവ് ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

തനിക്ക് 27 വയസായെന്നും കാറോ വീടോ ഇല്ലെന്നും സമ്പന്നനാകാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി പത്തു ദശലക്ഷം യുവാന്‍ (പന്ത്രണ്ടു കോടിയോളം) വേണമെന്നുമായിരുന്നു പ്രാര്‍ത്ഥനയില്‍ ആവശ്യപ്പെട്ടത്.

മാത്രമല്ല തന്നെ സ്നേഹിക്കാന്‍ സുന്ദരിയായ ഒരു കാമുകിയേയും ലഭിക്കണം.

എന്തായാലും ഷാങ്ങിന്റെ പ്രാര്‍ത്ഥന വളരെ വൈറലാകാന്‍ താമസമുണ്ടായില്ല. സൌത്ത് ചൈന മോണിങ് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബുദ്ധ പ്രതിമയ്ക്ക് മാച്ച് ചെയ്യുന്ന സ്പീക്കര്‍ ഷാങ് ഓണ്‍ലൈന്‍ വഴിയാണ് വാങ്ങിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.