ശല്യം സഹിക്കാവുന്നതിലപ്പുറം; കൊതുകുകളെ വന്ധ്യംകരിക്കാന്‍ അര്‍ജന്റീന

ശല്യം സഹിക്കാവുന്നതിലപ്പുറം; കൊതുകുകളെ വന്ധ്യംകരിക്കാന്‍ അര്‍ജന്റീന

Asia Breaking News Health Top News

ശല്യം സഹിക്കാവുന്നതിലപ്പുറം; കൊതുകുകളെ വന്ധ്യംകരിക്കാന്‍ അര്‍ജന്റീന
ബ്യൂനസ് ഐറിസ്: ഡെങ്കിപ്പനി പോലുള്ള കൊതുകു ജന്യ രോഗങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതോടെ കൊതുകുകളെ പിടിച്ചുകെട്ടാനൊരുങ്ങി അര്‍ജന്റീന.

കൊതുകുകളെക്കൊണ്ടുള്ള ശല്യം സഹിക്കാവുന്നതിലപ്പുറമായതിനാല്‍ അവയെ വന്ധ്യംകരിക്കാനാണ് അര്‍ജന്റീനയുടെ തീരുമാനം.

വികിരണങ്ങള്‍ ഉപയോഗിച്ച് നിലവിലുള്ള കൊതുകുകളുടെ ജനിതകത്തില്‍ മാറ്റം വരുത്തിയശേഷം ഇവയെ തുറന്നു വിടാനാണ് തീരുമാനം. അടുത്തിടെ രാജ്യത്ത് ഡെങ്കിപ്പനിമൂലം മരിച്ചത് 40 പേരാണ്.

ഈ വര്‍ഷം അര്‍ജന്റീനയില്‍ 41,000 കൊതുകുജന്യ രോഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷങ്ങളേക്കാള്‍ വന്‍ വര്‍ദ്ധനവാണുണ്ടായത്.

ഇത്തവണ താപനില ഗണ്യമായി വര്‍ദ്ധിച്ചതാണ് കൊതുകുകള്‍ പെരുകുവാന്‍ കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍ ‍. ഓരോ ആഴ്ചയും പതിവായി ആണ്‍ കൊതുകുകളെ വികിരണങ്ങള്‍ ഉപയോഗിച്ച് വന്ധ്യംകരിക്കാനാണ് പദ്ധതി.

ആദ്യഘട്ടത്തില്‍ വന്ധ്യംകരിച്ച അഞ്ചുലക്ഷം കൊതുകുകളെ തുറന്നുവിടും. ഇവ പെണ്‍കൊതുകുകളുമായി ഇണചേരുമ്പോള്‍ പ്രജനനം നടക്കില്ല. അങ്ങനെ കൊതുകുകളുടെ എണ്ണം കുറയുമെന്നാണ് വിലയരുത്തല്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.