വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

Breaking News Health

വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന ഒരു പച്ചക്കറികൂടിയാണ് വെള്ളരിക്ക.

ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കാരണം ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നു. വെള്ളരിക്കയില്‍ കാല്‍സ്യം, ഇരുമ്പ്, ഫൈബര്‍ ‍, വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നീ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

വെള്ളരിക്കയില്‍ 96 ശതമാനം വെള്ളമാണ്. ഇതിനാല്‍ത്തന്നെ ജലാംശം നിലനിര്‍ത്താനുള്ള ഏറ്റവും മികച്ച ഒരു പച്ചക്കറികൂടിയാണ് വെള്ളരിക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ വെള്ളരിക്ക സഹായിക്കുന്നു.

അതിനാല്‍ പ്രമേഹ രോഗികള്‍ വെള്ളരിക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ധാരാളം നാരുകളാലും സമ്പന്നമാണ് വെള്ളരിക്ക.

കുക്കുര്‍ ബിറ്റാസിന്‍ ലിഗ്നാനിസ് എന്നിവയുടെ സാന്നിദ്ധ്യം കാരണം വെള്ളരിക്കയ്ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.