ക്രൈസ്തവര്‍ക്കും, ചര്‍ച്ചുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും എതിരെ ആക്രമണങ്ങള്‍ ‍; ചര്‍ച്ചയാകുന്നു

ക്രൈസ്തവര്‍ക്കും, ചര്‍ച്ചുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും എതിരെ ആക്രമണങ്ങള്‍ ‍; ചര്‍ച്ചയാകുന്നു

Breaking News India

ക്രൈസ്തവര്‍ക്കും, ചര്‍ച്ചുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും എതിരെ ആക്രമണങ്ങള്‍ ‍; ചര്‍ച്ചയാകുന്നു

ന്യൂഡെല്‍ഹി: കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കള്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ ആകര്‍ഷിക്കാനായി അരമനകളും ബിഷപ് ഹൌസുകളും സന്ദര്‍ശിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ നേരിട്ട ആക്രമണങ്ങളുടെ ലിസ്റ്റ് കണ്ടാല്‍ ഞെട്ടലുളവാകും.

നിലവില്‍ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ‍.

2022-ല്‍ മാത്രം രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ 597 ആക്രമണങ്ങളും ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ 1198 ആക്രമണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. ക്രൈസ്തവര്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന ആവശ്യവുമായി 79 ക്രൈസ്തവ സംഘടനകള്‍ കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാരിനെതിരെ ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ചിരുന്നു.

എന്നാല്‍ ആക്രമണങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടും തടയുവാന്‍ യാതൊരുവിധ നടപടിയും കേന്ദ്രസര്‍ക്കാരില്‍നിന്നും ഉണ്ടായിട്ടില്ല എന്നാണ് വിവരം.

യു.പി., മധ്യപ്രദേശ് ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കൂടുതലായും നടക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.