ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പ്രസംഗം: കര്‍ണാടക മന്ത്രിക്കെതിരെ കേസ്

ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പ്രസംഗം: കര്‍ണാടക മന്ത്രിക്കെതിരെ കേസ്

Breaking News India Top News

ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പ്രസംഗം: കര്‍ണാടക മന്ത്രിക്കെതിരെ കേസ്

ബംഗളുരു: ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിനു കര്‍ണാടക മന്ത്രി മുനി രത്നയ്ക്കെതിരെ പോലീസ് കേസെടുത്തു.

ആളുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നുവെന്ന പരാതിയിലാണ് ബസവരാജ് ബൊമ്മെ സര്‍ക്കാരില്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ മന്ത്രിയായ മുനി രത്നയ്ക്കെതിരെ കേസെടുത്തത്.

ഈ നിമിഷം പോലും ക്രൈസ്തവര്‍ മതപരിവര്‍ത്തനം നടത്തുകയാണെന്നും ചേരികളിലാണ് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനമെന്നുമാണ് മന്ത്രി പറഞ്ഞിരുന്നത്.

മാര്‍ച്ച് 31-ന് സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. 1400 ആളുകളുള്ള സ്ഥലത്ത് 400 പേരും മതം മാറി.

മതപരിവര്‍ത്തനത്തിനായി അവര്‍ വന്നാല്‍ പുറത്തേക്ക് തള്ളുകയോ പോലീസില്‍ പരാതി നല്‍കുകയോ വേണമെന്നും മന്ത്രി ആഹ്വാനം ചെയ്തിരുന്നു.

ബൃഹുത് ബംഗളുരു മഹാനഗര പാലികെയിലെ ഇലക്ഷന്‍ ഫ്ളൈയിംഗ് സ്ക്വാഡ്-11 ടീം ലീഡര്‍ മനോജ് കുമാറാണ് മുനി രത്നത്തിനെതിരെ പരാതി നല്‍കിയത്.

മുനി രത്നയുടെ പരാമര്‍ശങ്ങള്‍ സമുദായിക സൌഹാര്‍ദ്ദം തകര്‍ക്കുകയും ക്രിസ്ത്യാനികളെ അപമാനിക്കുകയും ചെയ്തുവെന്നു കുമാര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.