കാലാവസ്ഥാ വ്യതിയാനം: മനുഷ്യമാസം കാര്‍ന്നു തിന്നുന്ന ബാക്ടീരിയകള്‍ വര്‍ദ്ധിക്കുന്നു

കാലാവസ്ഥാ വ്യതിയാനം: മനുഷ്യമാസം കാര്‍ന്നു തിന്നുന്ന ബാക്ടീരിയകള്‍ വര്‍ദ്ധിക്കുന്നു

Breaking News Europe Health

കാലാവസ്ഥാ വ്യതിയാനം: മനുഷ്യമാസം കാര്‍ന്നു തിന്നുന്ന ബാക്ടീരിയകള്‍ വര്‍ദ്ധിക്കുന്നു

കാലിഫോര്‍ണിയ: കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതോടെ മനുഷ്യ മാസം കാര്‍ന്നു തിന്നുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നതായി വിദഗ്ദ്ധര്‍ ‍.

വെള്ളത്തിലുള്ള അതീവ അപകടകാരിയായ ബാക്ടീരിയായുടെ തോത് വര്‍ദ്ധിക്കുന്നതില്‍ കാലാവസ്ഥാ വ്യതിയാനത്തിന് പങ്കുണ്ടെന്ന് വിദഗ്ദ്ധര്‍ വെളിപ്പെടുത്തുന്നു. വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയയാണ് ഇതില്‍ പ്രധാനം.

കുറഞ്ഞ ലവണാംശമോ ഉപ്പിന്റെ അംശമോ ഉള്ള ചെറു ചൂടുള്ള വെള്ളത്തിലാണ് സാധാരണ ഗതിയില്‍ ഇവയെ കാണുന്നത്.
സബ് ട്രോപ്പിക്കല്‍ പ്രദേശങ്ങളില്‍ ആണ് ഇത്തരം ബാക്ടീരിയകളെ കാണുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മറ്റ് മേഖലകളിലും ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയിലാണ് ഈ കാര്യം തെളിഞ്ഞത്. കടല്‍ തീരത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ജലം ചൂടാകുന്നതിനെത്തുടര്‍ന്നാണ് ഇങ്ങനെ സംഭവിക്കുന്നത്.

60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് മാംസം കാര്‍ന്നു തിന്നുന്ന ബാക്ടീരിയയുടെ ആക്രമണം ഏറ്റവും കൂടുതല്‍ ഉണ്ടാകാനുള്ള സാദ്ധ്യതയെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഒരു ചെറിയ പരിക്കിലൂടെ പോലും ഈ ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.