സുവിശേഷ വിരുദ്ധ ബില്‍ ‍; വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് നെതന്യാഹു പിന്മാറി

സുവിശേഷ വിരുദ്ധ ബില്‍ ‍; വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് നെതന്യാഹു പിന്മാറി

Breaking News Europe Middle East

യിസ്രായേലില്‍ സുവിശേഷ വിരുദ്ധ ബില്‍ ‍; വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് നെതന്യാഹു പിന്മാറി

യെരുശലേം: യിസ്രായേലില്‍ യഹൂദന്മാര്‍ രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിങ്കലേക്കു കടന്നു വരുന്നതിനെ തടയാനുള്ള മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കുവാനുള്ള ശ്രമത്തില്‍നിന്നും പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പിന്മാറി.

സുവിശേഷകര്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്ന നിയമം തന്റെ സര്‍ക്കാര്‍ നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ബുധനാഴ്ച വൈകി പ്രഖ്യാപിച്ചു. തീവ്ര യാഥാസ്ഥിതിക യുണൈറ്റഡ് തോറ ജുഡായിസം സഖ്യത്തിലെ നിയമ നിര്‍മ്മാതാക്കളായ മോശെ ഗഫ്നിയും, യാക്കോബ് ആശേറും ചേര്‍ന്ന് അവതരിപ്പിച്ച ഒരു കരട് നിയമത്തില്‍ മിഷണറി ഗ്രൂപ്പുകള്‍ ‍, പ്രധാനമായും ക്രിസ്ത്യാനികള്‍ യിസ്രായേലിലെ ആളുകളെ മതപരിവര്‍ത്തനം ചെയ്യാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിതായി ആരോപിക്കുന്നു.

കരട് ബില്ലില്‍ പ്രായപൂര്‍ത്തിയായ ഒരാളുടെ വിശ്വാസം മാറ്റാന്‍ അഭ്യര്‍ത്ഥിക്കുന്നത് ഒരു വര്‍ഷം തടവിന് ശിക്ഷിക്കപ്പെടുന്നതാണ്. ലക്ഷ്യമാക്കുന്ന വ്യക്തി പ്രായപൂര്‍ത്തിയാകാത്ത ആളാണെങ്കില്‍ പിഴ രണ്ട് വര്‍ഷമായി വര്‍ദ്ധിക്കും. ശിക്ഷാ നിയമ നിര്‍ദ്ദേശം (ഭേദഗതി മതപരിവര്‍ത്തനത്തിനുള്ള അഭ്യര്‍ത്ഥന നിരോധനം) 2026 യഹൂദന്മാര്‍ക്കിടയില്‍ സുവിശേഷം പ്രചരിപ്പിക്കുന്നത് ഫലപ്രദമായി വിലക്കുന്നു.

ഒരു വ്യക്തിയെ നേരിട്ടോ, ഡിജിറ്റലായോ, ഓണ്‍ലൈന്‍ വഴിയോ മതം മാറാന്‍ പ്രേരിപ്പിക്കുന്നവന് ഒരു വര്‍ഷത്തെ തടവും പ്രായപൂര്‍ത്തിയാകാത്ത ആളാണെങ്കില്‍ രണ്ടു വര്‍ഷത്തെ തടവുമാണ് ശിക്ഷയെന്ന് നിയമത്തില്‍ അനുശാസിക്കുന്നു.

കരട് ബില്‍ ആയതിനുശേഷം വിഷയം അന്താരാഷ്ട്ര തലത്തില്‍ തന്നെ വാര്‍ത്തയായി പുറത്തുവന്നു. ഇതേത്തുടര്‍ന്നു ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ക്രൈസ്തവരും നേതാക്കളും വ്യാപകമായ പ്രതിഷേധം അറിയിക്കുകയും പ്രധാനമന്ത്രി നെതന്യാഹുവിനെ നേരിട്ടും അല്ലാതെയും ബന്ധപ്പെടുത്തി പ്രതിഷേധം അറിയിക്കുകയും ബില്‍ പാസ്സാക്കാനുള്ള തീരുമാനത്തില്‍നിന്നും പിന്മാറണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ ഞങ്ങള്‍ ഒരു നിയമവും മുന്നോട്ടു കൊണ്ടുവരികയില്ല എന്ന് ഹീബ്രുവിലും ഇംഗ്ളീഷിലും പ്രധാനമന്ത്രി നെതന്യാഹു ട്വിറ്ററില്‍ നിലപാടറിയിച്ചു. ഹീബ്രു ഭാഷയില്‍ “യേശുവാ ”എന്നു വിളിക്കപ്പെടുന്ന യേശു തിരുവെഴുത്തുകളില്‍ പ്രവചിച്ചിരിക്കുന്ന യഹൂദ മശിഹായാണെന്ന് മിശിഹൈക യഹൂദന്മാര്‍ വിശ്വസിക്കുന്നു.

യഹൂദ മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനികളായവരെ മിശിഹൈക യഹൂദന്മാര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

നെതന്യാഹുവിന്റെ പ്രതികരണത്തില്‍ താന്‍ സന്തുഷ്ടനാണെന്ന് യിസ്രായേലിനെ പിന്തുണയ്ക്കുന്ന രാജ്യത്തെ സ്വാധീന ഗ്രൂപ്പായ യെരുശലേമിലെ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ എംബസിയുടെ പ്രസിഡന്റ് ജുര്‍ഗാന്‍ ബ്യൂഹ്ളര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.