മുടി വളര്‍ച്ചയ്ക്കും, പേന്‍ , താരന്‍ , ചൊറിച്ചില്‍ മാറാനും ചെറുനാരങ്ങ
മുഖവും തലമുടിയും എപ്പോഴും ഭംഗിയായി സൂക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് ഏറെയും. കാരണം മറ്റഉള്ളവരുടെ ശ്രദ്ധ ആദ്യം എത്തുന്നതും ഇവിടെയാണ്.
അതിനായി ചെറുനാരങ്ങയുടെ നീരോ നാരങ്ങ കാച്ചിയ എണ്ണയോ തലയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. ഇവ മുടി വളര്‍ച്ചയെ സഹായിക്കും. മുടിയുടെ കട്ടിയും ഉള്ളും കൂടി മികച്ചതായി മാറും.
കൂടാതെ നമ്മെ അലട്ടുന്ന പേന്‍ , താരന്‍ , ചൊറിച്ചില്‍ എന്നീ പ്രശ്നങ്ങള്‍ക്കും നാരങ്ങാ നീര് പ്രയോജനകരമാണ്.
കുളിക്കുന്നതിനോ, തലകഴുകുന്നതിനോ 15 മിനിറ്റ് മുമ്പ് നാരങ്ങാ നീര് നന്നായി പുരട്ടുക.
ശേഷം കഴുകിക്കളയുമ്പോള്‍ തലമുടി മെച്ചപ്പെടാന്‍ സധിക്കുന്നത് അനുഭവിച്ചറിയാന്‍ സഹായിക്കും.

