ഇനി ബാക്ടീരിയ ഉണ്ടാക്കും വൈദ്യുതി, കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍
സിഡ്നി: ലോകത്ത് വൈദ്യുതി ക്ഷാമം ഒരു കീറാമുട്ടിയായി തീരുമ്പോള്‍ നിലവിലെ സംവിധാനങ്ങള്‍ക്ക് അപര്യാപ്തതയുണ്ട്.
ഇതിനു പരിഹാരമായി ശാസ്ത്രജ്ഞര്‍ ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ബാക്ടീരിയകളുടെ സഹായത്തോടെ വായുവില്‍നിന്നും വൈദ്യുതി ഉണ്ടാക്കാമെന്നാണ് പുതിയ കണ്ടെത്തല്‍ .
ഓസ്ട്രേലിയായിലെ മൊണാഷ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ചില ബാക്ടീരിയകളില്‍ അടങ്ങിയ മാംസത്തിന്റെ സഹായത്തോടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമെന്നു കണ്ടെത്തിയത്.
മണ്ണിലുള്ള മൈക്രോബാക്ടീരിയം സ്മെഗ്മാറ്റിസ് എന്ന ബാക്ടീരിയകളിലാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്ന മാംസ്യമുള്ളത്.
അന്തരീക്ഷത്തിലുള്ള ഹൈഡ്രജന്റെ സഹായത്തോടെയാണ് വൈദ്യുതി ഉല്‍പ്പാദനം. ഈ മാംസ്യത്തിന്റെ ആവശ്യത്തിനു ശേഖരം ലഭ്യമായാല്‍ സൌരോര്‍ജ്ജ പാനലുകള്‍ക്കു പകരം ഉപയോഗിക്കാവുന്ന വൈദ്യുതി ഉല്‍പ്പാദന യൂണിറ്റാകും യാഥാര്‍ത്ഥ്യമാകുക.
രാസപ്രവര്‍ത്തനത്തിനു വേഗം കൂട്ടിക്കാന്‍ വൈദ്യുതി ഉല്‍പ്പാദനം പോഷകങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ജീവിക്കുന്ന ബാക്ടീരികള്ക്കു വായുവിലെ ഹൈഡ്രജന്റെ സഹായത്തോടെ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നു നേരത്തെ വ്യക്തമായിരുന്നു.
സമുദ്രത്തിനടിയിലും ദക്ഷിണ ധ്രുവത്തിലും അഗ്നിപര്‍വ്വത മുഖങ്ങളിലുമുള്ള ബാക്ടീരിയകളാണ് ഇങ്ങനെ ഊര്‍ജ്ജോല്‍പ്പാദനം നടത്തുന്നത്.
ബാക്ടീരിയകളുടെ ശരീരം ബാറ്ററികള്‍ക്കു തുല്യമായി പ്രവര്‍ത്തിക്കുന്നുവെന്ന കണ്ടെത്തലാണ് ശാസ്ത്രജ്ഞന്മാര്ക്ക് സഹായകരമായത്.

