കോവിഡ്: ചൈനക്കാരുടെ പാലായനം സുവിശേഷത്തിനു വഴി ഒരുക്കുന്നു
വാഷിംഗ്ടണ്‍ : ചൈനയില്‍ കോവിഡ് വൈറസ് മൂലം ജീവിതം മുന്നോട്ടു നയിക്കാന്‍ ബുദ്ധിമുട്ടിയ ആയിരക്കണക്കിനു ചൈനക്കാര്‍ വിദേശങ്ങളിലേക്ക് പാലായനം ചെയ്തത് അവര്‍ക്കുവേണ്ടി ദൈവം സുവിശേഷത്തിന്റെ വാതായനം തുറക്കുകയായിരുന്നു.
ചൈന വലിയ കഷ്ടപ്പാടുകള്‍ നേരിട്ടപ്പോള്‍ അന്ന് ഞങ്ങള്‍ ചൈനയിലെ സുഹൃത്തുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. മാത്രമല്ല സമ്പദ് വ്യവസ്ഥയും ചൈനീസ് ചെറുപ്പക്കാരെ നാടുവിടാന്‍ പ്രേരിപ്പിച്ചു.
അങ്ങനെ ചൈനയ്ക്കു പുറത്ത് അവസരം തേടിയവര്‍ നിരവധിയാണ്. അവര്‍ക്കുവേണ്ടി സുവിശേഷം പങ്കുവെയ്ക്കാനായി ചൈനയിലെ കുര്‍ട്ട് റോവന്സ്റ്റെന് പറയുന്നു.
ഇത്തരത്തില്‍ റഷ്യയില്‍ അവസരം തേടിയവര്‍ക്കായി ആയിരക്കണക്കിനു ബൈബിളുകള്‍ വിതരണം ചെയ്തു. അതുപോലെ യു.എസിലും ആയിരങ്ങളെത്തി പ്രത്യേകിച്ച് സിലിക്കണ്‍ വാലിയല് താമസിക്കുന്നവരും.
ലോകത്തെ മികച്ച സാങ്കേതിക ഗവേഷകരില്‍ 29 ശതമാനവും ചൈനയിലാണ് പഠിച്ചതെന്ന് 2021-ലെ ഒരു റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. പകുതിയിലധികം പേരും പിന്നീട് അമേരിക്കിലേക്കു മാറി.
ഇപ്പോള്‍ ആത്മാക്കളുടെ വലിയൊരു വിളവെടുപ്പിനും ബൈബിള്‍ വിരണം ചെയ്യാനായി തുറക്കപ്പെട്ട വാതിലുകള്‍ക്കുമായി വീണ്ടും ദൈവത്തോടു പ്രാര്‍ത്ഥിക്കു, റോവന്സ്റ്റെന് അഭ്യര്‍ത്ഥിക്കുന്നു.
ബൈബിള്‍ വിതരണത്തിലൂടെ ചൈനക്കാര്‍ക്ക് സുവിശേഷം പങ്കുവെയ്ക്കുവാനുള്ള സുവര്‍ണ്ണ അവസരം ദൈവം ഒരുക്കിയിരിക്കുകയാണ്.

