പലസ്തീനിന് കത്തോലിക്കാ സഭയുടെ അംഗീകാരം; ഇസ്രായേലിന് എതിര്‍പ്പ്
റോം: പലസ്തീനിനെ ഒരു സ്റ്റേറ്റായി അംഗീകരിച്ചുകൊണ്ട് കരാര്‍ ഒപ്പിടാന്‍ ഒരുങ്ങുകയാണ് വത്തിക്കാന്‍ . ഇത് സംബന്ധിച്ച് വത്തിക്കാന്‍ പുറത്തു വിട്ടിരിക്കുന്ന രേഖകള്‍ ഇസ്രായേലിന് വലിയ തിരിച്ചടിയായിത്തീരുമെന്ന് ഉറപ്പായി.
പലസ്തീനില്‍ കത്തോലിക്കാ സഭയുടെ നിലനില്‍പ്പും പ്രവര്‍ത്തനങ്ങളും ഔദ്യോഗികമായി മാറ്റുകയാണ് കരാറിലൂടെ വത്തിക്കാന്‍ ലക്ഷ്യം വയ്ക്കുന്നത്. ഉടമ്പടി പ്രകാരം പലസ്തീനിയന്‍ അധികൃതരുടെ അനുമതിയോടെയായിരിക്കും സഭയുടെ ഈ മേഖലയിലെ പ്രവര്‍ത്തങ്ങള്‍ . പോപ്പും പലസ്തീന്‍ പ്രസിഡന്റ് മെബമൂദ് അബ്ബാസുമായി നടക്കാനിരികകുന്ന കൂടിക്കാഴ്ചയ്ക്ക് മുമ്പായി തടസ്സങ്ങളെല്ലാം നീക്കി പലസ്തീനുമായി ബന്ധം ദൃഢമാക്കുക എന്ന ലക്ഷ്യവുമുണ്ട്.
ഉടന്‍തന്നെ ഇരു രാജ്യങ്ങളും ഉടമ്പടി ഒപ്പുവയ്ക്കുമെന്ന് വത്തിക്കാന്‍ പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ പറയുന്നു. വര്‍ഷങ്ങളായി സ്വതന്ത്ര രാഷ്ടമാകുവാന്‍ ലോകത്തിന്റെ പിന്തുണ കാത്തുനില്‍ക്കുന്ന പലസ്തീനിന് ലഭിക്കുന്ന വിലിയൊരു ആശ്വസമായിരിക്കും വത്തിക്കാന്റെ പുതിയ തീരുമാനം. വത്തിക്കാന്റെ നടപടിയില്‍ ഇസ്രായേലിന് വലിയ എതിര്‍പ്പുണ്ട്.

