ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കേണ്ട പഴങ്ങള്‍

ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കേണ്ട പഴങ്ങള്‍

Breaking News Health

ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കേണ്ട പഴങ്ങള്‍
ശരീരഭാരം കൂടുന്നത്പോലെതന്നെ പ്രശ്നമാണ് കുറയുന്നതും. അതുകൊണ്ടുതന്നെ ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്.

അങ്ങനെയുള്ളവര്‍ക്ക് സഹായകരമായ വിറ്റാമിനുകളും നാരകുകളും മറ്റ് ആവശ്യ പോഷകങ്ങളും അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ ചിലതുണ്ട്.

വാഴപ്പഴം: വാഴപ്പഴത്തില്‍ പ്രകൃതിദത്തമായ പഞ്ചസാരയും കലോറിയും കൂടുതലാണ്. ഇടത്തരം വലിപ്പമുള്ള (118 ഗ്രാം) വാഴപ്പഴത്തില്‍ 105 കലോറിയും 1 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

മിതമായ അളവില്‍ കഴിച്ചാല്‍ ഇവ ആരോഗ്യപ്രദമാണ്. മാമ്പഴം: കലോറികൊണ്ട് സമ്പുഷ്ടമാണ് മാമ്പഴം. ഉയര്‍ന്ന പോഷക ഗുണമുള്ള മാമ്പഴത്തില്‍ 99 കലോറിയും 1.4 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

അവക്കാഡോ: ധാരാളം കലോറി അടങ്ങിയിട്ടുള്ള ആരോഗ്യകരമായ കൊഴുപ്പുകളുടെ നല്ല ഉറവിടമാണ് അവക്കാഡോ. ഒരു ഇടത്തരം പഴത്തില്‍ ഏകദേശം 162 കലോറി ഉണ്ട്.

മാത്രമല്ല, പ്രോട്ടീനുകള്‍ ‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള മൈക്രോ ന്യൂട്രിയന്റുകള്‍, വിറ്റാമിനുകള്‍ കെ., സി, ബി5 എന്നിവയും അടങ്ങിയിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.