നട്സ് കുതിര്‍ത്തു കഴിച്ചാല്‍ ശരീരത്തിന് ഇരട്ടി ഫലം
ശരീരത്തിന് ഏറെ പോഷണം ചെയ്യുന്നവയാണ് ഡ്രൈ നട്സുകള്‍ . ശരീരഭാരം ഇവ കുറയ്ക്കുന്നു. നല്ല കൊളസ്ട്രോളും, ഫെബറുകളുമെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് ഡ്രൈ സീഡ്സില്‍ .
എന്നാല്‍ ഇവ വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത് ശരീരത്തിന് കൂടുതല്‍ ഫലം നല്‍കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.
അത്തിപ്പഴം: രണ്ട് അത്തിപ്പഴം ഉണങ്ങിയത് വെള്ളത്തിലിട്ട് കുതിര്‍ത്തശേഷം രാവിലെ കഴിക്കുന്നത് മലബന്ധം തടയുന്നു.
വാല്‍നട്സ്: രണ്ട് വാല്‍നട്സ് രാത്രി മുഴുവന്‍ അല്പം വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചശേഷം രാവിലെ കഴിക്കുന്നത് മസ്തിഷ്ക്കത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുകയും ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
കുട്ടികള്‍ക്കും ഇത് മികച്ചത് ആണ്.
ബദാം: 5,6 ബദാം ഒരു രാത്രി മുഴുവന്‍ വെല്ളത്തില് കുതിര്ത്ത്വച്ചശേഷം രാവിലെ കഴിച്ചാല്‍ പി.സി.ഒ.ഡി. , മുഖക്കുരു പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മികച്ച ഉപാധിയാണ്. തിളങ്ങുന്ന ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ഉണക്കമുന്തിരിയും കുങ്കുമപ്പൂവും: 6,8 ഉണക്കമുന്തിരിയും കുറച്ച് കുങ്കുമപ്പൂവും ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ടുവച്ചശേഷം രാവിലെ കഴിച്ചാല്‍ ആര്‍ത്തവ ദിനങ്ങളിലുണ്ടാകുന്ന കടുത്ത വയറുവേദനയും ക്രമം തെറ്റിയുള്ള ആര്‍ത്തവവും പരിഹരിക്കുന്നതിന് സഹായിക്കുന്നു.
ചെറുപയര്‍ : രണ്ട് സ്പൂണ്‍ ചെറുപയര്‍ തലേദിവസം രാത്രി വെള്ളത്തില്‍ ഇട്ടുവച്ചശേഷം രാവിലെ കഴിച്ചാല്‍ തലമുടി, പേശി, ചര്‍മ്മം എന്നിവയുടെ ആരോഗ്യത്തിനു മികച്ചതാണ്.
കറുത്ത ഉണക്കമുന്തിരി: ഏതാനും കറുത്ത ഉണക്കമുന്തിരി രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് വച്ചശേഷം രാവിലെ കഴിച്ചാല്‍ മുടികൊഴിച്ചില്‍ പരിഹരിക്കുന്നതിനും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

