പരീക്ഷണം വിജയം; ലോകത്തിനു രക്ഷയായി ഹൈഡ്രജന്‍ ഇന്ധന വിമാനം
ലോകം അന്തരീക്ഷ മലിനീകരണത്താല്‍ വീര്‍പ്പു മുട്ടുകയാണ്. ഇതിനുള്ള പ്രതിവിധിയായി പല പരീക്ഷണങ്ങളും നടത്തി വിജയം കണ്ടിട്ടുണ്ട്.
പെട്രോള്‍ , ഡീസല്‍ തുടങ്ങിയവ പരമ്പരാഗത ഇന്ധനങ്ങള്‍ കടുത്ത അന്തരീക്ഷ മലിനീകരണം നടത്തുമ്പോള്‍ വൈദ്യുതി വാഹനങ്ങളും പിന്നീട് വൈദ്യുതി വിമാനവുമൊക്കെ നിര്‍മ്മിച്ചു.
ഇപ്പോഴിതാ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന വിമാന എഞ്ചിനും വികസിപ്പിക്കുകയും പരീക്ഷണ യാത്രയില്‍ വിജയം കാണുകയും ചെയ്തതാണ് ലോകത്തിനു പുതിയ പ്രതീക്ഷ നല്‍കുന്നത്. കാലിഫോര്‍ണിയ ആസ്ഥാനമായ യു.എസ്.-യു.കെ. കമ്പനിയായ സീറോ ഏവിയയാണ് 19 സീറ്റര്‍ വിമാനമായ ഡോര്‍ണിയര്‍ 228 വിജയകരമായി പരീക്ഷിച്ചത്.
ബ്രിട്ടനിലെ ഗ്ളൌസെസ്റ്റര് ഷെയറിലായിരുന്നു പരീക്ഷണ പറക്കല്‍ . 10 മിനിറ്റായിരുന്നു പറക്കലിന്റെ ദൈര്‍ഘ്യം. പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചതിനാല്‍ സര്‍ട്ടിഫിക്കേഷനായി അധികൃതരെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.
ഈ വര്‍ഷം തന്നെ വാണിജ്യ റൂട്ടുകള്‍ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. 90 സീറ്റുള്ള വിമാനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഹൈഡ്രജന്‍ എഞ്ചിനുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് സീറോ ഏവിയയുടെ സ്ഥാപകനും സിഇഒയുമായ വാല് മിഫ്താഖോവ് പരഞ്ഞു.
രാസ പ്രവര്‍ത്തനം വഴി ഹൈഡ്രജനും ഓക്സിജനും തമ്മില്‍ കലര്‍ത്തി ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ചാര്‍ജ്ജ് ചെയ്ത് വൈദ്യുതി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇതാണ് വിമാനത്തിന് പറക്കാനാവശ്യമായ ഇന്ധനം നല്‍കുന്നത്.

