ദിനോസറിന്റെ തലയും പക്ഷിയുടെ ശരീരവുമുള്ള ഫോസില്‍ കണ്ടെത്തി
ബീജിംഗ്: ദിനോസറിന്റെ തലയും പക്ഷിയുടെ ശരീരവുമുള്ള വിചിത്ര ജീവിയുടെ ഫോസില്‍ കണ്ടെത്തി.
വടക്കന്‍ ചൈനയില്‍ നിന്നാണ് 120 ദശലക്ഷം പഴക്കമുള്ള ഈ ഫോസില്‍ കണ്ടെത്തിയത്. ഇന്നത്തെ പക്ഷികളുടെ പരിണാമ പ്രക്രീയയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഈ ഫോസിലിലൂടെ ലഭിച്ചേക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.’ക്രാറ്റൊനാവിസ് സൂയി’ എന്നു പേരിട്ടിരിക്കുന്ന ഈ ജിവിക്ക് തോളെല്ലും നഖങ്ങളുമുണ്ട്.
അസാധാരണമായ വലിപ്പമുള്ള തല ടൈറനോസോറസ് റെക്സ് അഥവാ ടി റെക്സ് ഉള്‍പ്പെടെയുള്ള മാംസഭുക്കുകളായ ദിനോസര്‍ സ്പീഷിസുകളുമായി സാമ്യമുള്ളതാണെന്ന് ചൈനീസ് അക്കാദമി ഓഫ് സയന്‍സസ് പറയുന്നു.
ജീവിയുടെ തല ഗവേഷകര്‍ സി.ടി സ്കാന് വിധേയമാക്കുകയും അതിന്റെ തലയോട്ടിയുടെ രൂപം ഡിജിറ്റലായി പുനര്‍ നിര്‍മ്മിക്കുകയും ചെയ്തു.
ദിനോസര്‍ കുടുംബത്തില്‍പെട്ട പറക്കാന്‍ കഴിയുന്ന ജീവികളായ ആര്‍ക്കിയോപ്റ്റെറിക്സ്, ഓര്‍ണിതോ തൊറോഡ്സ് എന്നിവയ്ക്കിടയിലുള്ള ജീവിയാകാം ഇതെന്നാണ് ഗവേഷകരുടെ വാദം.

