യെരുശലേമില്‍ യഹൂദ യാഥാസ്ഥിതിക്കാര്‍ ക്രിസ്ത്യന്‍ സെമിത്തേരി ആക്രമിച്ചു
യെരുശലേം: യെരുശലേമില്‍ സീയോന്‍ മലയിലുള്ള പ്രൊട്ടസ്റ്റന്റ് സഭാ സെമിത്തേരി തീവ്രവാദ നിലപാടുകള്‍ പുലര്‍ത്തുന്ന യഹൂദര്‍ ആക്രമിച്ചു.
ആംഗ്ളിക്കന്‍ സഭയുടെ സെമിത്തേരിയിലെ കുഴിമാടങ്ങളിലെ കുരിശുതകളും ശിലാഫലകങ്ങളും നശിപ്പിക്കപ്പെട്ട നിലിയില്‍ കണ്ടെത്തുകയായിരുന്നു.
ജനുവരി ഒന്നിനായിരുന്നു സംഭവം. യെരുശലേമില്‍ അടുത്ത കാലത്തായി വിദ്വേഷവും വിദ്വേഷ പ്രസംഗങ്ങളും വര്‍ദ്ധിച്ചു വരുന്നതായി സെമിത്തേരി സന്ദര്‍ശിച്ച ആംഗ്ളിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഹൊസാം നൌസാം പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നു ബ്രിട്ടീഷ് കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു. 1848-ലാണ് ആംഗ്ളിക്കന്‍ സഭയുടെ ചുമതലയിലുള്ള സെമിത്തേരി സീയോന്‍ കുന്നില്‍ സ്ഥാപിക്കപ്പെട്ടത്.
30-ഓളം കല്ലറകള്‍ക്ക് കേടുപാടുകള്‍ വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ യിസ്രായേല്‍ വിദേശകാര്യ മന്ത്രി അധാര്‍മ്മികമായ പ്രവര്‍ത്തിയെന്നു പ്രതികരിച്ചു.

