ലൈബീരിയ എബോള വിമുക്തമായതായി ഡബ്ള്യു.എച്ച്.ഒ.
ഒരു വര്‍ഷത്തോളം ലോകത്തെ ഭീതിയിലാഴ്ത്തിയ മാരക വൈറസ് രോഗമായ എബോളയെ ലൈബീരിയയില്‍നിന്നു പൂര്‍ണ്ണമായി തുടച്ചു നീക്കിയതായി വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് .
അവസാനമായി എബോള പര്‍ച്ചവ്യാധി ബാധിച്ച സ്ത്രീ മാര്‍ച്ച് 27ന് മരിച്ചതിനുശേഷം പിന്നീട് രോഗം ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് എബോള കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത രാഷ്ട്രമായ ലൈബീരിയായെ എബോള വിമുക്ത രാജ്യമായി ഡബ്ള്യു.എച്ച്.ഒ. പ്രഖ്യാപിച്ചത്.
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള പിടിപെട്ട് മരിച്ചവര്‍ ആകെ പതിനൊന്നായിരത്തോളം വരും. എബോള ബാധിതരുടെ ഇടയില്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ 375 പേരിലും പകര്‍ച്ച വ്യാധി ബാധിച്ചിരുന്നു. ഇതില്‍ 189 പേര് മരിച്ചു.
രോഗം വിതച്ച ദുരന്ത ഭൂമിയില്‍ യേശുവിന്റെ സ്നേഹം അഗാധമായി അനുഭവിച്ചറിഞ്ഞതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞതായി ഫ്ളോറിഡയിലെ സിമ്പിള്‍ ഫെയ്ത്ത് ചര്‍ച്ച് പാസ്റ്റര്‍ റോണി മാക് ബ്രയര്‍ പറഞ്ഞു.ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചത്.

