വീട്ടുകാരറിയാതെ നഴ്സിങ് വിദ്യാര്‍ത്ഥിനി വൃക്ക വില്‍ക്കാന്‍ ശ്രമിച്ചു; 16 ലക്ഷം രൂപ തട്ടിയെടുത്ത് സംഘം

വീട്ടുകാരറിയാതെ നഴ്സിങ് വിദ്യാര്‍ത്ഥിനി വൃക്ക വില്‍ക്കാന്‍ ശ്രമിച്ചു; 16 ലക്ഷം രൂപ തട്ടിയെടുത്ത് സംഘം

Breaking News Health India

വീട്ടുകാരറിയാതെ നഴ്സിങ് വിദ്യാര്‍ത്ഥിനി വൃക്ക വില്‍ക്കാന്‍ ശ്രമിച്ചു; 16 ലക്ഷം രൂപ തട്ടിയെടുത്ത് സംഘം

ഹൈദരാബാദ്: പിതാവിന്റെ ബാങ്ക് അക്കൌണ്ടില്‍നിന്ന് പിന്‍വലിച്ച രണ്ട് ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ വീട്ടുകാരറിയാതെ വൃക്ക വില്‍ക്കാന്‍ ശ്രമിച്ച നഴ്സിങ് വിദ്യാര്‍ത്ഥിനിയെ കബളിപ്പിച്ച് സൈബര്‍ സംഘം.

ഗുണ്ടൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി സോഷ്യല്‍ മീഡിയായില്‍ പരിചയപ്പെട്ട പ്രവീണ്‍ രാജ് എന്നയാള്‍ വഴിയാണ് അവയവ വില്‍പനയെക്കുറിച്ച് അറിയുന്നത്. മൂന്നുകോടി രൂപാ വാഗ്ദാനം ചെയ്താണ് സൈബര്‍ സംഘം പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്തിയത്.

ഓപ്പറേഷനു മുന്നോടിയായി 50 ശതമാനം തുര പെണ്‍കുട്ടിക്ക് നല്‍കാമെന്ന് വിശ്വസിപ്പിച്ച് സംഘം ചെന്നൈ സിറ്റി ബാങ്കില്‍ അക്കൌണ്ട് തുറന്ന് മൂന്നുകോടി രൂപ കൈമാറ്റം ചെയ്തിരുന്നു.

ഇതിനിടെ നികുതിയിനത്തിലും പോലീസ് വേരിഫിക്കേഷന്‍ ചിലവിനുമായി 16 ലക്ഷം രൂപയാണ് പെണ്‍കുട്ടി ആദ്യം നല്‍കിയത്. പണം തിരികെ ചോദിച്ച പെണ്‍കുട്ടിയോട് ഡല്‍ഹിയിലേക്ക് പോകാന്‍ പ്രതി ആവശ്യപ്പെടുകയും എന്നാല്‍ നല്‍കിയ വിലാസം വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു.

അതേ സമയം എടിഎം കാര്‍ഡുകളിലൊന്ന് മകള്‍ക്ക് നല്‍കിയെന്നും നവംബറില്‍ അക്കൌണ്ടില്‍നിന്ന് 16 ലക്ഷം രൂപാ പിന്‍വലിച്ച വിവരം പിതാവ് അറിയുകയും ചെയ്തിരുന്നു.

തുടര്‍ന്ന് മകളോട് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടി ഹൈദരാബാദിലെ ഹോസ്റ്റലില്‍നിന്നും ഓടിപ്പോവുകയായിരുന്നു.

തുടര്‍ന്ന് പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ആന്ധ്രാപ്രദേശിലെ എന്‍ടിആര്‍ ജില്ലയിലെ ജഗ്ഗ്വപേട്ടയിലെ സുഹൃത്തിന്റെ വീട്ടില്‍നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

സൈബര്‍ തട്ടിപ്പ് സംഘത്തിനുവേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.