48 കൊടുമുടികള്‍ കീഴടക്കിയ 19-കാരിക്ക് പര്‍വ്വതത്തില്‍ ദാരുണാന്ത്യം

48 കൊടുമുടികള്‍ കീഴടക്കിയ 19-കാരിക്ക് പര്‍വ്വതത്തില്‍ ദാരുണാന്ത്യം

Breaking News USA

48 കൊടുമുടികള്‍ കീഴടക്കിയ 19-കാരിക്ക് പര്‍വ്വതത്തില്‍ ദാരുണാന്ത്യം
യു.എസിലെ 48 കൊടുമുടികളും 20 വയസിനുള്ളില്‍ നടന്നു കയറണമെന്ന ആഗ്രഹം സഫലമാക്കിയ പര്‍വ്വതാരോഹകക്ക് പര്‍വ്വതത്തില്‍ത്തന്നെ അന്ത്യം.

മസാച്യുസെറ്റ്സിലെ വെസ്റ്റ് ഫോഡ് സ്വദേശിയായ 19 കാരി എമിലി സൊടെലോയാണ് പര്‍വ്വതം ഇറങ്ങുന്നതിനിടെ തണുപ്പ് സഹിക്കാനാവാതെ വിറങ്ങലിച്ച് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് എമിലി യാത്ര തുടങ്ങിയത്. ഫ്രന്‍കോണിയ റിഡ്ജിലെ കൊടുമുടികള്‍ കീഴടക്കാനായിരുന്നു എമിലി ഞായറാഴ്ച തനിച്ച് യാത്ര പുറപ്പെട്ടതെന്ന് സുഹൃത്തും സഹ വര്‍വ്വതാരോഹകനുമായ ബ്രെയിന്‍ ഗാര്‍വെ പറഞ്ഞു.

പിന്നീട് അവരുമായി ബന്ധപ്പെടാനായില്ല. മൂന്നു ദിവസം തുടര്‍ച്ചയായി നടത്തിയ പരിശോധനയിലാണ് ന്യൂ ഹാംഷെയറിലെ മൌണ്ട് ലഫയെറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

പര്‍വ്വതത്തിന്റെ മൂന്ന് കൊടുമുടികള്‍ കീഴടക്കിയ അവര്‍ക്ക് തിരിച്ചു വരവില്‍ വഴിതെറ്റി പോവുകയായിരുന്നു.

കാറ്റും മഞ്ഞുവീഴ്ചയും ശക്തമായതിനാല്‍ വഴികള്‍ തിരിച്ചറിയാനാകാതെ കുടുങ്ങി പോയി. 2021-ല്‍ പര്‍വ്വതാരോഹണ പരിശീലനത്തിനിടയിലും എമിലിക്ക് ഇതേ തരത്തില്‍ വഴി തെറ്റിയിരുന്നു.

എന്നാല്‍ അന്ന് മഞ്ഞില്‍ ഉറച്ചുപോകും മുമ്പ് എമിലിയെ കണ്ടെത്താന്‍ സെല്‍ ഫോണാണ് സഹായിച്ചത്.

എന്നാല്‍ ഇത്തവണ അതിന് കഴിഞ്ഞില്ലെന്നും ഗാര്‍വെ പറയുന്നു.

വണ്ടെര്‍ബില്‍റ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായിരുന്നു എമിലി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.