കിമ്മിന്റെ മകള്‍ പൊതുവേദിയില്‍ ; ഭാവി കിരീടാവകാശിയോ?
പ്യോഗ്യാംഗ്: ഉത്തര കൊറിയന്‍ ഭരണാധികാരി ദിം ജോങ് ഉന്‍ തന്റെ മകളെ കൈപിടിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് ചര്‍ച്ചയാകുന്നു.
കിമ്മിന്റെ കുടുംബവുമൊത്ത് പൊതുവേദികളില്‍ വരുന്നത് അപൂര്‍വ്വമാണ്. സ്വകാര്യ ജീവിതം പരസ്യമാക്കുവാന്‍ ഇഷ്ടപ്പെടാത്തയാളാണ് കിം.
ഇപ്പോഴിതാ മകള്‍ക്കൊപ്പം പൊതുവേദിയില്‍ വെളുത്ത പഫര്‍ ജാക്കറ്റണിഞ്ഞ് പിതാവിന്റെ കൈപിടിച്ച് നടക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ആദ്യമായാണ് മകള്‍ പൊതുവേദികളില്‍ വരുന്നത്. അതുകൊണ്ടുതന്നെ വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നു.
കിംമ്മിന്റെ വിവാഹം തന്നെ വൈകിയാണ് ലോകം അറിഞ്ഞത്. 28-ാം വയസ്സില്‍ രാഷ്ട്രത്തിന്റെ പ്രസിഡന്റായി വന്ന കിം അപക്വമായി എടുക്കുന്ന തിരുമാനങ്ങള്‍ വിവാദമായിരുന്നു.
തന്റെ ആരോഗ്യ നിലയെക്കുറിച്ചും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കിം അവശനാണെന്നും, ക്ഷീണിതനാണെന്നുമൊക്കെ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളുണ്ടായിരുന്നു. കൈയ്യില്‍ കിട്ടുന്നത് എന്തും കഴിക്കുന്ന കിം ഫാസ്റ്റ് ഫുഡ്ഡിന്റെ അടിമയാണെന്നുവരെ വാര്‍ത്തകളുണ്ടായിരുന്നു.
2013-ല്‍ ഒരു വിദേശ മാധ്യമം കിം ജോങ് ഉന്നിനും ഭാര്യ റിമ്പോള് ജുവിനും ‘ജുഎ’ എന്ന പേരില്‍ ഒരു കുഞ്ഞുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദക്ഷിണ കൊറിയയുടെ നാഷണല്‍ ഇന്റലിജന്റ് സര്‍വ്വീസിന്റെ റിപ്പോര്‍ട്ട് പ്രകാരം കിമ്മിനു 3 കുട്ടികളുണ്ടെന്നാണ് വിവിരം പുറത്തു വിട്ടത്.
തനിക്കുശേഷം രാജ്യത്തിന്റെ ചെങ്കോല്‍ വഹിക്കാന്‍ മകളെ ഇപ്പോഴെ പ്രാപ്തയാക്കുകയാണെന്ന് വരെ ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
ഒന്നുകില്‍ തിരശ്ശീലക്കു പുറത്തുനിന്നോ അതല്ല മുന്നില്‍ത്തന്നെ വന്നു രാജ്യത്തെ നയിക്കുവാന്‍ കിം കുടുംബത്തിലെ കിരീടാവകാശിയായി ജുഎ വരുമെന്നാണ് പലരുടെയും നിഗമനം.
ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഉത്തര കൊറിയ.

