എട്ടുവര്‍ഷത്തിനകം ഇന്റര്‍നെറ്റ് തകരാറിലാകുമെന്ന് പഠനം

Breaking News Global India

എട്ടുവര്‍ഷത്തിനകം ഇന്റര്‍നെറ്റ് തകരാറിലാകുമെന്ന് പഠനം
ന്യുയോര്‍ക്ക്: എട്ടുവര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഇന്റര്‍നെറ്റ് സംവിധാനമാകെ തകരാറിലാകുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്.

2023-ഓടെ നിലവില്‍ കമ്പ്യൂട്ടറുകളിലേക്കും സ്മാര്‍ട്ട് ഫോണുകളിലേക്കും ഇന്റര്‍നെറ്റ് സിഗ്നലുകള്‍ കൈമാറുമെന്നും കേബിളുകളുടെയും ഫൈബര്‍ ഒപ്റ്റിക്കുകളുടെയും ശേഷി തീരുമെന്നുമാണ് ബര്‍മിങ്ഹാമിലെ അസേറ്റാണ്‍ സര്‍വ്വകലാശാലയുടെ പഠനത്തില്‍ വ്യക്തമാകുന്നത്. വര്‍ഷങ്ങളായി ഇത്തരം പ്രതിസന്ധി ഇന്റര്‍നെറ്റ് സമൂഹത്തിനു മുന്നിലുണ്ട്.

 

എന്നാല്‍ പലപ്പോഴും ചില പരിഹാരങ്ങളിലൂടെ ഇത് മറികടക്കുമായിരുന്നു. എന്നാല്‍ ഏഴോ എട്ടോ വര്‍ഷത്തിനുള്ളില്‍ ഇത് പരിഹരിക്കാനാവാത്ത അവസ്ഥയില്‍ ആയിത്തീരുമെന്നാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്. വിവരങ്ങള്‍ കൈമാറാനായി ഭാവിയില്‍ വന്‍തോതില്‍ വൈദ്യുതി ആവശ്യമായി വന്നേക്കുമെന്നും ഭയമുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങളുടെ ചാര്‍ജ്ജ് വന്‍തോതില്‍ ഉയരും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.