ബൈബിള്‍ തങ്ങളുടെ ജീവിതത്തെ മാറ്റുന്നു: 92 ശതമാനം വായനക്കാരും സമ്മതിക്കുന്നു

ബൈബിള്‍ തങ്ങളുടെ ജീവിതത്തെ മാറ്റുന്നു: 92 ശതമാനം വായനക്കാരും സമ്മതിക്കുന്നു

Breaking News Europe USA

ബൈബിള്‍ തങ്ങളുടെ ജീവിതത്തെ മാറ്റുന്നു: 92 ശതമാനം വായനക്കാരും സമ്മതിക്കുന്നു
വാഷിംഗ്ടണ്‍ ‍: ബൈബിളിന്റെ സ്വാധീനം ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു എന്നതിന്റെ വ്യക്തമായ മറുപടി ബൈബിള്‍ വായനക്കാരില്‍നിന്നും ലഭിച്ച പഠന റിപ്പോര്‍ട്ട് പുറത്ത്.

അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി പുറത്തുവിട്ട 12-ാമത് വാര്‍ഷിക പതിപ്പിലാണ് ബൈബിള്‍ വായനക്കാരില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയുടെ ഫലം പുറത്തു വിട്ടത്.

ജനുവരി 10-28 വരെയായി പതിവായി ബൈബിള്‍ വായിക്കുന്ന 2598 മുതിര്‍ന്നവരില്‍ നടത്തിയ സര്‍വ്വേയില്‍ 92 ശതമാനം വായനക്കാരും ബൈബിള്‍ വായനയുടെ പ്രയോജനം എപ്രകാരമെന്ന ചോദ്യത്തിനു ബൈബിള്‍ തങ്ങളുടെ ജീവിതത്തെ മാറ്റിയെടുത്തു എന്ന മറുപടിയാണ് നല്‍കിയത്.

ഒരു വര്‍ഷത്തില്‍ മൂന്നോ നാലോ പ്രാവശ്യം ബൈബിള്‍ വായിച്ചു തീര്‍ക്കുന്നു എന്ന് അവര്‍ പറയുന്നു. ബൈബിള്‍ പതിവായി വായിക്കുന്നവരില്‍ ആത്മവിശ്വാസവും പോസിറ്റീവ് എനര്‍ജിയും ഉണ്ടാകുന്നതായി നേരത്തെയും പഠന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ബൈബിള്‍ വായനക്കാരുടെ എണ്ണ ലോകത്തില്‍ കൂടി വരികയാണ്. നൂറ്റാണ്ടുകളായി മനുഷ്യനെ രൂപാന്തിരപ്പെടുത്തിക്കൊണ്ടിരിക്കുന്നത് ദൈവത്തിന്റെ മാറ്റമില്ലാത്ത തിരുവചനമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.