യുക്രൈന്‍ പാസ്റ്ററെയും ഭാര്യയെയും റഷ്യന്‍ പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോയി

യുക്രൈന്‍ പാസ്റ്ററെയും ഭാര്യയെയും റഷ്യന്‍ പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോയി

Breaking News Europe

യുക്രൈന്‍ പാസ്റ്ററെയും ഭാര്യയെയും റഷ്യന്‍ പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോയി
മരിയുപോള്‍ ‍: റഷ്യന്‍ അധിനിവേശ പ്രദേശമായ മരിയുപോളില്‍ യുക്രൈന്‍ പാസ്റ്ററെയും ഭാര്യയെയും റഷ്യന്‍ പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോയി.

സെപ്റ്റംബര്‍ 27-ന്വടക്കന്‍ മരിയുപോളിലെ കാള്‍മിയുസ്കി ജില്ലയിലെ കുര്‍ച്ചാട്ടോവിലെ ബാപ്റ്റിസ്റ്റ് ചര്‍ച്ച് പാസ്റ്ററായ ലിയോനിഡ് പോണോമറിയോവ്, ഭാര്യ തത്യാന എന്നിവരെയാണ് ആയുധധാരികളായ റഷ്യന്‍ പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോയത്.

ഇവരുടെ വീട്ടില്‍ റെയ്ഡിനെത്തിയശേഷം ചര്‍ച്ചിനുള്ളിലും പരിശോധന നടത്തി. ചര്‍ച്ചില്‍ എഴുതിയിരുന്ന വേദവാക്യങ്ങളും മറ്റ് എഴുത്തുകളും നീക്കം ചെയ്തശേഷം ചര്‍ച്ച് കെട്ടിടം പൂട്ടി സീലും ചെയ്തു.

ദമ്പതികള്‍ തീവ്രമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കുറ്റം ആരോപിച്ചാണ് പട്ടാളക്കാര്‍ ഇരുവരെയും കടത്തിക്കൊണ്ടു പോയത്. സംഭവ സമയത്ത് ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് അയല്‍പക്കക്കാര്‍ അന്വേഷിച്ചു വന്നപ്പോള്‍ ഇരുവരെയും പിടിച്ചുകൊണ്ടുപോകുന്ന രംഗമാണ് കാണുവാന്‍ കഴിഞ്ഞത്.

തുടര്‍ന്നു സഭാ വിശ്വാസികളും മറ്റു ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും ഇവരെക്കുറിച്ച് യാതൊരു വിവരങ്ങളുമില്ല എന്ന് ചര്‍ച്ച് അംഗങ്ങള്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.