ഉഷ്ണ തരംഗം മനുഷ്യരെ തുടച്ചു നീക്കുമെന്ന് മുന്നറിയിപ്പ്

ഉഷ്ണ തരംഗം മനുഷ്യരെ തുടച്ചു നീക്കുമെന്ന് മുന്നറിയിപ്പ്

Africa Breaking News India

ഉഷ്ണ തരംഗം മനുഷ്യരെ തുടച്ചു നീക്കുമെന്ന് മുന്നറിയിപ്പ്
ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഉഷ്ണതരംഗം മനുഷ്യരെ തുടച്ചുനീക്കുമെന്നു മുന്നറിയിപ്പ്. ഐക്യരാഷ്ട്ര സഭയും റെഡ്ക്രോസുമാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വരും വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ഉഷ്ണ തരംഗം മനുഷ്യ ജിവിതത്തെത്തന്നെ അസ്ഥിരപ്പെടുത്തും. മനുഷ്യന്റെ ഭൌതികവും സാമൂഹികവുമായ പരിമിതികളെ ഉഷ്ണ തരംഗങ്ങള്‍ തകര്‍ക്കും. ഇതുമൂലം മനുഷ്യന് അതിജീവനം ഏറെ പ്രതിബന്ധം നിറഞ്ഞതായിരിക്കുമെന്നും ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആഫ്രിക്കന്‍ പ്രദേശങ്ങള്‍ ‍, വടക്ക് പടിഞ്ഞാറന്‍ ഏഷ്യന്‍ മേഖലകള്‍ ഉഷ്ണ തരംഗത്തിന്റെ ഭീഷണിയിലാണ്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും ജീവനും വരെ ആപത്തുണ്ടാകാവുന്ന സാഹചര്യമാണെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

അടുത്ത മാസം ഈജിപ്റ്റില്‍ നടക്കുന്ന യു.എന്‍ കാലാവസ്ഥാ ഉച്ചകോടി സിഒപി 27-ന് മുന്നോടിയായാണ് യു.എന്‍ ‍. ഓഫീസ് ഫോര്‍ ദ കോ ഓഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്സ് (ഒ. സി.എച്ച്.എ.), ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ്ക്രോസ്, റെഡ് ക്രെസന്റ് സൊസൈറ്റീസ് എന്നിവ ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

സൊമാലിയായിലും, പാക്കിസ്ഥാനിലും ഈ വര്‍ഷമുണ്ടായ ഉഷ്ണ തരംഗ ദുരന്തങ്ങള്‍ ഭാവി സൂചകങ്ങളാണെന്നും ഇനി മുതല്‍ തുടര്‍ച്ചയായും കൂടുതല്‍ ശക്തമായതുമായ ഉഷ്ണ തരംഗങ്ങള്‍ക്കാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമിതമായ ഉഷ്ണത്തിലോ, തണുപ്പിലോ മനുഷ്യന് അതിജീവിക്കാന്‍ കഴിയില്ല. വേഗത്തില്‍ പ്രായമാകുക, ആഗോള താപനം, നഗര വല്‍ക്കരണം തുടങ്ങിയവയെല്ലാം ഉഷ്ണ തരംഗത്തിന്റെ ദോഷവശങ്ങളാണ്. കാന്‍സര്‍ പോലുള്ള രോഗ സാദ്ധ്യത വര്‍ദ്ധിക്കും.

കര്‍ഷകര്‍ ‍, കുട്ടികള്‍ ‍, പ്രായമായവര്‍ ‍, ഗര്‍ഭിണികള്‍ രോഗബാധിതരാകുകയോ, മരണത്തിലേക്കു വീഴുകയോ ചെയ്യുമെന്നും ദുരന്ത ബാധിത മേഖലകളില്‍ പട്ടിണി, കലാപം തുടങ്ങിയവ പൊട്ടിപ്പുറപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.