നിര്‍ബന്ധിത മതപരിവര്‍ത്തനം: ഹര്‍ജിയില്‍ സര്‍ക്കാരിനു നോട്ടീസ്
ന്യൂഡെല്‍ഹി: പണവും പാരിതോഷികങ്ങളും നല്കി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നോട്ടീസ് അയച്ചു.
ജസ്റ്റിസ് എം. ആര് ഷാ, കൃഷ്ണ കുമാരി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങള്‍ പ്രതികരണം അറിയിക്കണണെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
നവംബര്‍ 14-നുള്ളില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഭീഷണിപ്പെടുത്തിയും പ്രതിഫലം നല്‍കിയുമുള്ള മതപരിവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വനികുമാര്‍ ഉപധ്യായ ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

