മഹ്സയുടെ മരണം: ഇറാനില്‍ സ്ത്രീകള്‍ മുടി മുറിച്ചും ഹിജാബ് കത്തിച്ചും പ്രതിഷേധം

മഹ്സയുടെ മരണം: ഇറാനില്‍ സ്ത്രീകള്‍ മുടി മുറിച്ചും ഹിജാബ് കത്തിച്ചും പ്രതിഷേധം

Breaking News Middle East

മഹ്സയുടെ മരണം: ഇറാനില്‍ സ്ത്രീകള്‍ മുടി മുറിച്ചും ഹിജാബ് കത്തിച്ചും പ്രതിഷേധം
ടെഹ്റാന്‍ ‍: ഇറാനില്‍ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിക്കപ്പെട്ട് സദാചാരപോലീസിന്റെ കസ്റ്റഡിയില്‍ യുവതി മര്‍ദ്ദനമേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് നൂറുകണക്കിനു സ്ത്രീകളും, മനുഷ്യാവകാശ പ്രവര്‍ത്തകരും തെരുവുകളില്‍ പരസ്യമായി പ്രതിഷേധിച്ചു.

ചൊവ്വാഴ്ച ടെഹ്റാനില്‍ വച്ച് കുര്‍ദ്ദിഷ് യുവതി മഹ്സ ആമിനി (22)യാണ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. ശരിയായ രീതിയില്‍ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു കസ്റ്റഡിയില്‍ എടുത്തത്.

പോലീസ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മഹ്സ കോമായിലേക്ക് ആകുകയും വെള്ളിയാഴ്ച ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങുകയുമായിരുന്നു.

സംഭവം അറിഞ്ഞ നിമിഷം മുതല്‍ ടെഹ്റാനിലെ കസ്റ ആശുപത്രിക്കു പുറത്താണ് ആദ്യം പ്രതിഷേധം ആരംഭിച്ചത്. സ്ത്രീകള്‍ മുടി മുറിച്ചും ഹിജാബ് വലിച്ചെറിഞ്ഞും കത്തിച്ചും തെരുവുകളില്‍ പരസ്യമായി പ്രതിഷേധിച്ചത് പ്രതിഷേധക്കാര്‍ക്കു നേരെ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുവാന്‍ കാരണമായി.

നിരവധി പേരെ അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച മഹ്സയുടെ ജന്മ ദേശമായ കുര്‍ദ്ദിസ്ഥാനില്‍ വെച്ച് മൃതദേഹം സംസ്ക്കരിച്ചു.

മുന്നറിയിപ്പുണ്ടിയിരുന്നിട്ടും നൂറുകണക്കിനാളുകള്‍ സംസ്ക്കാര ചടങ്ങില്‍ പങ്കെടുത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.