കോവിഡ് മാറിയോ? ഓരോ 44 സെക്കന്റിലും ഒരാള്‍ മരിക്കുന്നതായി ഡബ്ളിയുഎച്ച്ഒ

കോവിഡ് മാറിയോ? ഓരോ 44 സെക്കന്റിലും ഒരാള്‍ മരിക്കുന്നതായി ഡബ്ളിയുഎച്ച്ഒ

Breaking News Top News

കോവിഡ് മാറിയോ? ഓരോ 44 സെക്കന്റിലും ഒരാള്‍ മരിക്കുന്നതായി ഡബ്ളിയുഎച്ച്ഒ

ലോകത്തെ അവതാളത്തിലാക്കിയ കോവിഡ് മഹാമാരി മാറിക്കിട്ടിയെന്നു പലരും സംശയിച്ചിരിക്കുന്നതിനിടയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന.

ആഗോള തലത്തില്‍ ഓരോ 44 സെക്കന്റിലും ഒരാള്‍ വീതം കോവിഡ് ബാധിച്ച് മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥാനോം ഗബ്രിയോസസ് പറഞ്ഞു.

കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നത് തുടരുകയാണ്. പക്ഷെ കോവിഡ് വൈറസ് എവിടെയും മറഞ്ഞിട്ടില്ല. ഏതു സമയവും തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരിയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് മരണത്തില്‍ 80 ശതമാനം കുറവുണ്ടായതായി രേഖപ്പെടുത്തുന്നു.

ഇതില്‍ ഭൂരിഭാഗം മരണവും ഒഴിവാക്കാന്‍ കഴിയുമായിരുന്നു. കോവിഡിനെതിരെ പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്നും ഗബ്രിയോസിസ് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.