വാര്‍ദ്ധക്യത്തെ തടഞ്ഞു നിര്‍ത്താന്‍ കടല്‍ ജീവിക്ക് പിന്നാലെ ഗവേഷകര്‍

വാര്‍ദ്ധക്യത്തെ തടഞ്ഞു നിര്‍ത്താന്‍ കടല്‍ ജീവിക്ക് പിന്നാലെ ഗവേഷകര്‍

Breaking News Health

വാര്‍ദ്ധക്യത്തെ തടഞ്ഞു നിര്‍ത്താന്‍ കടല്‍ ജീവിക്ക് പിന്നാലെ ഗവേഷകര്‍
മരണത്തെ പ്രതിരോധിക്കാനായി മനുഷ്യന്റെ പ്രതിരോധ നടപടികള്‍ പുരാതന കാലം മുതലേ ഉള്ളതാണ്.

ഇതിനു പരിഹാരമുണ്ടാകണമെങ്കില്‍ ആദ്യം വാര്‍ദ്ധക്യത്തെ പിടിച്ചു നിര്‍ത്തണം. ഇതാണ് ശാസ്ത്ര ലോകം അന്നും ഇന്നും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദീര്‍ഘായുസ്, വര്‍ദ്ധക്യം, അമര്‍ത്യത എന്നീ ചിന്തകള്‍ കടല്‍ ജീവിയായ ജെല്ലി ഫിഷില്‍നിന്നും മറുപടി കണ്ടെത്താനാകും എന്ന വിശ്വാസത്തിലാണ് ഗവേഷകര്‍ ഇപ്പോള്‍ ‍.

വാര്‍ദ്ധക്യത്തിന് മറുപടി കൊടുക്കാതെ യൌവ്വനത്തിലേക്ക് മടങ്ങാന്‍ കഴിവുള്ള കടല്‍ ജീവിയാണ് ജെല്ലി ഫിഷ്.
ഒരു സംഘം സ്പാനിഷ് ഗവേഷകരാണ് ജെല്ലി ഫിഷായ ടൂറിറ്റോസിസ് ഡോര്‍ണിയുടെ ജനിതക ഘടനയെ മനസ്സിലാക്കാനുള്ള പ്രയത്നം ആരംഭിച്ചത്.

ഈ ജെല്ലി ഫിഷിന്റെ ആയുര്‍ദൈര്‍ഘ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഡികോഡ് ചെയ്യുന്നതോടെ വന്‍ കണ്ടുപിടുത്തമാകും ഉണ്ടാവുക. ജെല്ലി ഫിഷിനെ മരണം ഒഴിവാക്കാന്‍ സഹായിക്കുന്ന വിവിധ ജനിതക രഹസ്യങ്ങള്‍ കണ്ടെത്തേണ്ടി വരും.

യൂണിവേഴ്സിറ്റി ഓഫ് ഒവിഡോയിലെ ഡോ. കാര്‍ലോസ് ലോപ്പസ് ഓട്ടിന്റെ നേതൃത്വത്തിലാണ് ഗവേഷകര്‍ പഠനം നടത്തുന്നത്. ഇതിനായി സംഘം മനുഷ്യ വാര്‍ദ്ധക്യത്തെക്കുറിച്ചുള്ള പുതിയ സൂചനകള്‍ കണ്ടെത്താനുള്ള പഠനത്തില്‍ ജീവിയുടെ ജനിതക ശ്രേണി മാപ്പ് സംഘം ചെയ്തു.

നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ പ്രൊസീഡിംഗ്സില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജെല്ലി ഫിഷുകള്‍ രണ്ട് തരത്തിലുള്ള ജീവിത ചക്രത്തിലൂടെയാണ് കടന്നു പോകുന്നത്.

ശാരീരിക പക്വത വരാത്ത കാലഘട്ടവും വളര്‍ച്ച പൂര്‍ത്തികരിച്ച കാലവുമാണിത്. ലൈംഗിക പക്വതയില്‍ എത്തുന്നതു വരെ പ്രായമാകുന്നത് തടയാനും തിരികെ ലാര്‍വ ഘട്ടത്തിലേക്ക് മടങ്ങാനും ഇവയ്ക്കു കഴിവുണ്ട്.

ചില ജീവികള്‍ക്ക് കാലത്തിന് പിന്നോട്ട് സഞ്ചരിക്കാന്‍ കഴിവുണ്ട്. ഈ അറിവാണ് ശാസ്ത്ര ലോകം പ്രയോജനപ്പെടുത്തുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.