അടിച്ചാല്‍ തിരിച്ചടിക്കാതിരിക്കാന്‍ ഞാന്‍ യേശുവല്ല'' തമിഴ്നാട് ബിജെപി അദ്ധ്യക്ഷന്‍

അടിച്ചാല്‍ തിരിച്ചടിക്കാതിരിക്കാന്‍ ഞാന്‍ യേശുവല്ല തമിഴ്നാട് ബിജെപി അദ്ധ്യക്ഷന്‍

Breaking News India

“അടിച്ചാല്‍ തിരിച്ചടിക്കാതിരിക്കാന്‍ ഞാന്‍ യേശുവല്ല” തമിഴ്നാട് ബിജെപി അദ്ധ്യക്ഷന്‍
ചെന്നൈ: തമിഴ്നാട്ടില്‍ ധനമന്ത്രി പളനിവേല്‍ ത്യാഗരാജനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. അണ്ണാ മലൈയും തമ്മിലുള്ള വാക്പോര് മൂര്‍ച്ഛിച്ചു.

ഇതിനിടയില്‍ അടിച്ചാല്‍ മറ്റെ കവിള്‍ കാണിക്കാന്‍ താന്‍ യേശുവല്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കുമെന്നും അണ്ണാമലെ പറഞ്ഞു. പിന്നെ തല്ലിയാല്‍ ഞാന്‍ തിരിച്ചടിക്കും. നിങ്ങള്‍ ആക്രമണകാരിയാണെങ്കില്‍ ഞാന്‍ ഇരട്ടി ആക്രമണകാരിയാകും അണ്ണാമലൈ പ്രതികരിച്ചു.

രണ്ടു ദിവസമായി ഇരുവരും പരസ്പരം ഏറ്റുമുട്ടുകയാണ്. ബുധനാഴ്ച തമിഴിലും ഇംഗ്ളീഷിലുമായി കുറിച്ച ട്വിറ്റുകളില്‍ അണ്ണാമലൈയെ മന്ത്രി പരോക്ഷമായി പരിഹസിച്ചിരുന്നു.

രക്തസാക്ഷികളുടെ മൃതദേഹവുമായാണ് ആ വ്യക്തി പബ്ളിസിറ്റി നേടുന്നത്. കള്ളം പറയുകയും ത്രിവര്‍ണ്ണ പതാകയുള്ള കാറിന് നേരെ ചെരിപ്പെറിയുകയും ചെയ്തതിനാലാണ് അദ്ദേഹത്തെ പേരെടുത്ത് അഭിസംബോധന ചെയ്യുന്നത്. തമിഴ് സമൂഹത്തിനു ശാപമാണ് അദ്ദേഹം എന്നിങ്ങനെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

ഇതിനു മറുപടിയായി നിങ്ങളുടെ പൂര്‍വ്വികരുടെ പേര് മാത്രം ഉപയോഗിച്ച് ജീവിക്കുന്ന നിങ്ങള്‍ക്കും നിങ്ങളുടെ സംഘത്തിനും ഒരു കര്‍ഷകന്റെ മകനെ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. കൂടാതെ ഒരു ചെരുപ്പിന്റെ വിലപോലും മന്ത്രിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് മോശം മാതൃക സൃഷ്ടിക്കുമെന്ന് വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു അണ്ണാമലൈയുടെ യേശുവിനെ പരാമര്‍ശിച്ചുള്ള പ്രതികരണമുണ്ടായത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.