20 വര്‍ഷംകൊണ്ട് രാജ്യത്ത് ഹൃദയാഘാത നിരക്ക് ഇരട്ടിയായി

20 വര്‍ഷംകൊണ്ട് രാജ്യത്ത് ഹൃദയാഘാത നിരക്ക് ഇരട്ടിയായി

Breaking News Health

20 വര്‍ഷംകൊണ്ട് രാജ്യത്ത് ഹൃദയാഘാത നിരക്ക് ഇരട്ടിയായി
ന്യൂഡെല്‍ഹി: കഴിഞ്ഞ 20 വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ഹൃദയാഘാത നിരക്ക് ഇരട്ടിയായെന്ന് പഠനം.

അനാരോഗ്യകരമായ ഭക്ഷണം, അമിത വ്യായാമം എന്നിവ താരതമ്യേന പ്രായം കുറഞ്ഞവരില്‍ പോലും ഹൃദയാഘാതം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രാഥമിക കാരണങ്ങളായി ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു.

40 വയസിന് താഴെയുള്ളവരിലാണ് 25 ശതമാനം ഹൃദയാഘാത കേസുകളും കാണപ്പെടുന്നതെന്ന് നവി മുംബൈയിലെ അപ്പോളോ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ. നിഖില്‍ പര്‍ച്ചൂര്‍ പറഞ്ഞു.

പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, കൊളസ്ട്രോള്‍ തുടങ്ങിയവ അപകടസാദ്ധ്യതാ ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. അതുപോലെ പുകയിലയാണ് മറ്റൊരു പ്രധാന കാരണം.

കൂടാതെ ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ഹൃദായാഘാത കേസുകളുടെ വര്‍ദ്ധനവിനു അടുത്തിടെ കോവിഡ് കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ശരാശരി യൂറോപ്യന്റെ കൊഴുപ്പിന്റെ അളവ് ഏഴ് മുതല്‍ എട്ട് ശതമാനം വരെയാണ്. അതേ സമയം ഇന്ത്യാക്കാരന്റേത് 12 മുതല്‍ 23 ശതമാനം വരെയാണെന്ന് മുംബൈയിലെ ഹൃദ്രോഗവിദഗ്ദ്ധനായ ഡോ. അജിത് മേനോന്‍ പറഞ്ഞു.

കുടുംബ പാരമ്പര്യങ്ങളും ഒരു ഘടകമായി പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അമ്മമാരില്‍ ചെറുപ്പത്തില്‍ ഹൃദ്രോഗം വന്നിട്ടുണ്ടെങ്കില്‍ മക്കളിലും ഇതേ പ്രവണത കണ്ടുവരുന്നുണ്ടെന്നു ഡോ. അജിത് മേനോന്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.