ചര്‍ച്ചിനുള്ളിലെ അഗ്നിബാധയെ അതിജീവിച്ച് 180 വര്‍ഷം പഴക്കമുള്ള ബൈബിള്‍
മിസ്സിസ്സിപ്പി: ചര്‍ച്ച് ഹാളിനുള്ളില്‍ നടന്ന വന്‍ അഗ്നിബാധയില്‍ എല്ലാം കത്തിയമര്‍ന്നപ്പോള്‍ തീയെ അതിജീവിച്ച് 180 വര്‍ഷം പഴക്കമുള്ള വിശുദ്ധ വേദപുസ്തകം.
യു.എസിലെ മിസ്സിസ്സിപ്പിയില്‍ ഓക്സ്ഫോര്‍ഡിലെ കോളേജ് ഹില്‍ പ്രസ്ബിറ്റീരിയല്‍ ചര്‍ച്ചിലാണ് അത്ഭുതകരമായ ദൈവപ്രവര്‍ത്തി നടന്നത്.
ആഗസ്റ്റ് 13ന് ചര്‍ച്ച് കെട്ടിടത്തിനുള്ളില്‍ എങ്ങനെയോ തീപടര്‍ന്നു. തീ എല്ലായിടത്തും പടര്‍ന്നു. വിവരം അറിഞ്ഞെത്തിയ വിശ്വസികള്‍ തീ അണയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടു. പോലീസിനെ വിളിച്ചു.
അഗ്നിശമനസേനയുള്‍പ്പെടെയുള്ള സംഘം എത്തി തീ അണച്ചു. പിറ്റേ ദിവസം നടത്തിയ വിശദമായ തിരച്ചിലില്‍ സഭയിലെ നിരവധി തലമുറകള്‍ കാണുകയും വായിക്കുകയും ചെയ്ത ബൈബിള്‍ പുള്‍പിറ്റില്‍ സുരക്ഷിതമായി ഇരിക്കുന്നു.
1844-ലാണ് ഈ ചര്‍ച്ച് പണി കഴിപ്പിച്ചത്. ഈ ബൈബിള്‍ ചര്‍ച്ചിന്റെ അഭിമാനമായിരുന്നു.
ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തിക്കായി പാസ്റ്ററും വിശ്വാസികളും ദൈവത്തെ സ്തുതിച്ചു.

