ഭൂമിയിലേക്ക് ജലമെത്തിച്ചത് ഛിന്നഗ്രഹങ്ങളാണെന്ന് ഗവേഷകര്‍
ഭൂമിയിലേക്ക് ജലമെത്തിച്ചത് ഛിന്നഗ്രഹങ്ങളാണെന്ന് ഗവേഷകര്‍ . ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനത്തിന് വെളിച്ചം വീശുന്ന കണ്ടെത്തലിന് സാഹചര്യമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
റുഗു എന്ന ഛിന്നഗ്രഹത്തില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ വിശകലനം ചെയ്താണ് പുതിയ നിഗമനം. നേച്ചര്‍ ആസ്ട്രോണമി എന്ന ജേണലിലാണ് ഇതു സംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
റുഗു മിഷന്റെ ഭാഗമായി 2014-ലാണ് ഹയിബുസ 2 വിക്ഷേപിച്ചത്. ഭൂമിയില്‍നിന്ന് 300 ദശലക്ഷം കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന റുഗുവില്‍ നിന്നുള്ള സാമ്പിളുകളുമായി രണ്ടു വര്‍ഷം മുമ്പാണ് ഹയിബുസ 2 തിരിച്ചെത്തിയത്.
ഇവയുടെ വിശദമായ പഠനം ഭൂമിയുടെ ഉദ്ഭവം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലേക്ക് വെളിച്ചം വീശുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

