നെല്ലിക്ക ഔഷധ ഗുണങ്ങളാല്‍ സമൃദ്ധം

നെല്ലിക്ക ഔഷധ ഗുണങ്ങളാല്‍ സമൃദ്ധം

Breaking News Health

നെല്ലിക്ക ഔഷധ ഗുണങ്ങളാല്‍ സമൃദ്ധം

നിരവധി ഔഷധ ഗുണങ്ങളാല്‍ സമൃദ്ധമാണ് നെല്ലിക്ക. വിറ്റാമിന്‍ സിയുടെ കലവറയാണ്. ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു.

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി ഗുണപ്രദം. ചര്‍മ്മത്തില്‍ ചുളിവുണ്ടാകാതെ സംരക്ഷിക്കുകയും ജരാനരകള്‍ വൈകിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സി ഫലപ്രദമായ ആന്റി ഓക്സിഡന്റാണ്.

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും തിമിര സാദ്ധ്യത കുറയ്ക്കുന്നതിനും നെല്ലിക്ക സഹായിക്കും. തലമുടി ഇടതൂര്‍ന്നു വളരുകയും മുടിയുടെ കറുപ്പും ഭംഗിയും തിളക്കവും കൂട്ടുകയും ചെയ്യുന്നു.

കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, കരോട്ടിന്‍ ‍, വിറ്റാമിന്‍ ബി കോംപ്ളക്സ് അടങ്ങിയ പോഷകങ്ങളും നെല്ലിക്കയിലുണ്ട്. നെല്ലിക്കയിലെ കാല്‍സ്യം പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും.എല്ലു രോഗങ്ങളില്‍നിന്നും സംരക്ഷണം നല്‍കുന്നു.

ഭക്ഷണത്തിലെ മറ്റു പോഷകങ്ങളെ ശരീരത്തിലേക്കു വലിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് നെല്ലിക്ക ഉപകരിക്കുന്നു. നെല്ലിക്ക കഴിക്കുന്നതുമൂലം കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ചു നിര്‍ത്തുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രയോജനകരമാണ്.

ബാക്ടീരിയായെ തടയുന്നതിനും അണുബാധ തടയുന്നതിനും നെല്ലിക്കയ്ക്കു ശക്തിയുണ്ട്. നെല്ലിക്കയിലെ ഇരുമ്പ് രക്തത്തിലെ ഹിമോഗ്ളോബിന്‍ കൂട്ടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കരളിന്റെ ആരോഗ്യം സംരക്ഷിക്കുകയും പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ശ്വാസകോശങ്ങളെ ബലപ്പെടുത്തുന്നതിനും നെല്ലിക്ക നിര്‍ണ്ണായക പങ്കു വഹിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.