ഭൂമിയുടെ കറക്കത്തിനു സ്പീഡ് കൂടുന്ന പ്രവണത ആവര്‍ത്തിക്കുന്നു
ഭൂമി അതിന്റെ അച്ചുതണ്ടില്‍ കറങ്ങാന്‍ 24 മണിക്കൂര്‍ സമയം എടുക്കുമെന്ന് പണ്ടുമുതലേ ലോകം മനസ്സിലാക്കി വരുന്നതാണ്.
എന്നാല്‍ ഇപ്പോള്‍ അത്ര സമയം ഒന്നും എടുക്കേണ്ട എന്നാണ് ശാസ്ത്ര ലോകം പറയുന്നത്. വേഗം കൂടിയതിനാലാണ് ഭൂമിയുടെ ഭ്രമണത്തിന് 24 മണിക്കൂറില്‍ കുറച്ച് സമയം എടുക്കുന്നത്.
ഇപ്രകാരം കഴിഞ്ഞ ജൂലൈ 29-ന് 24 മണിക്കൂറിനു ഏകദേശം 1.59 മില്ലി സെക്കന്റ് കുറഞ്ഞ സമയത്തില്‍ ഭൂമി അതിന്റെ പൂര്‍ണ്ണ ഭ്രമണം പൂര്‍ത്തിയാക്കി.
2020 ജൂലൈ 19-നും ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു. വരുംകാലങ്ങളിലും ഭൂമി അതിന്റെ ഭ്രമണ സമയത്തില്‍ കുറവ് വരുത്തും എന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്.
എന്നാല്‍ എന്തുകൊണ്ട് ഭൂമി ഇപ്രകാരം വേഗത്തില്‍ കറങ്ങുന്നു എന്നതിന് തക്ക തെളിവുകളൊന്നും ലഭ്യമല്ല. ഈ വിഷയത്തില്‍ വിവിധ സിദ്ധാന്തങ്ങള്‍ പ്രചരിക്കുന്നുണ്ട്.
പ്രധാനമായും അതിലൊന്ന് ഭൂമിയുടെ ഭാരം നാള്‍ക്കുനാള്‍ കുറയുന്നു എന്നതാണ്. ഹിമാനികള്‍ ഉരുകുന്നത് മൂലം ധ്രുവങ്ങളുടെ കര കുറയുന്നതാണത്രെ കാരണം.
അതുപോലെ ഭൂമിയുടെ ഉള്‍ഭാഗത്തിന്റെ ഉരുകിയ കാമ്പ് കാലക്രമേണ നീങ്ങുന്നതാണ് ഭ്രമണ വേഗം കൂട്ടുന്നതെന്നും വാദിക്കുന്നവരുമുണ്ട്.
ഭൂകമ്പ പ്രവര്‍ത്തനമാകാം ഇതിനു കാരണമെന്നാണ് ഇക്കൂട്ടരുടെ വാദം. ജിപിഎസ് ഉപഗ്രഹങ്ങളില്‍ ഉപയോഗിക്കുന്ന ആറ്റോമിക് ക്ളോക്കുകളില്‍ ഭൂമിയുടെ ഭ്രമണ വേഗം വലിയ പ്രത്യാഘ്തങ്ങള്‍ ഉണ്ടാക്കും.

