ലോകത്തെ ആദ്യത്തെ കഴുകന്‍ സംരക്ഷണ കേന്ദ്രം യു.പിയില്‍ ‍; 1.06 കോടിയുടെ ബജറ്റ്

ലോകത്തെ ആദ്യത്തെ കഴുകന്‍ സംരക്ഷണ കേന്ദ്രം യു.പിയില്‍ ‍; 1.06 കോടിയുടെ ബജറ്റ്

Breaking News India

ലോകത്തെ ആദ്യത്തെ കഴുകന്‍ സംരക്ഷണ കേന്ദ്രം യു.പിയില്‍ ‍; 1.06 കോടിയുടെ ബജറ്റ്

ലക്നൌ: കഴുകന്മാരെ സംരക്ഷിക്കുന്നതിനായി ഉത്തര്‍പ്രദേശിലെ ഘോരഖ്പൂരില്‍ നിര്‍മ്മിക്കുന്ന സംരക്ഷണ കേന്ദ്രം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും.

അന്താരാഷ്ട്ര കഴുകന്‍ ബോധവല്‍ക്കരണ ദിനമായ സെപ്റ്റംബര്‍ 3-നാണ് ഉല്‍ഘാടനമെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിലെ ആദ്യത്തെ കഴുകന്‍ സംരക്ഷണ-പ്രജനന കേന്ദ്രമാണിത്. കഴുകന്മാരുടെ എണ്ണം കുറയുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്ക്കരിച്ചത്.

ഘോരഖ്പൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന മഹാരാജ് ഗഞ്ചിലെ ഫരെന്‍ഡയില്‍ ഒരുങ്ങുന്ന കേന്ദ്രത്തിന്റെ നിര്‍മ്മാണത്തിനായി 1.06 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ബോംബെ നാച്വാറല്‍ ഹിസ്റ്ററി സൊസൈറ്റിയുമായി സര്‍ക്കാര്‍ 15 വര്‍ഷത്തെ കാരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.

2021-ല്‍ ചുവന്ന തലയുള്ള കഴുകന്മാരുടെ സംരക്ഷണ കേന്ദ്രത്തിനായി യുപി സര്‍ക്കാര്‍ 80 ലക്ഷം രൂപ വകയിരുത്തിയിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.