പ്രമേഹം ആരംഭത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് നിയന്ത്രിക്കാം

പ്രമേഹം ആരംഭത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് നിയന്ത്രിക്കാം

Breaking News Health

പ്രമേഹം ആരംഭത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് നിയന്ത്രിക്കാം

പ്രമേഹം ഇന്ന് നല്ലൊരു ശതമാനം പേരെയും അലട്ടുന്ന ഒരു ജീവിത ശൈലീ രോഗമാണ്.

തുടക്കത്തില്‍ത്തന്നെ പ്രമേഹം സ്ഥിരീകരിച്ചവരില്‍ നല്ല ശതമാനം പേര്‍ക്കും ആഹാര ക്രമീകരണത്തിലൂടെയും നിത്യ വ്യായാമത്തിലൂടെയും രോഗം നിയന്ത്രണ വിധേയമാക്കുവാന്‍ സാധിക്കും.

ജീവിതശൈലീ ക്രമീകരണങ്ങള്‍ക്കൊപ്പമാണ് മരുന്നുകള്‍ കഴിക്കേണ്ടത്. മരുന്നു കഴിക്കുന്നു എന്ന കാരണംകൊണ്ട് ആഹാരത്തില്‍ പഥ്യം പാലിക്കാതിരുന്നാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും.

ആഹാര ക്രമീകരണങ്ങള്‍ ആവശ്യമില്ല, വ്യായാമം വേണ്ട എന്നിങ്ങനെയുള്ള തെറ്റിദ്ധാരണകള്‍ രോഗികള്‍ക്കിടിയില്‍ ഉണ്ടാകാറുണ്ട്. ഇത് അപകടകരമാണ്.

അനിയന്ത്രിതമായ പ്രമേഹം ശരീരത്തിലെ രക്തക്കുഴലുകളെയും നാഡികളെയും തകരാറിലാക്കും. നേത്ര രോഗങ്ങള്‍ ‍, വൃക്ക രോഗങ്ങള്‍ ‍, നാഡീ രോഗങ്ങള്‍ തുടങ്ങിയ രോഗ സങ്കീര്‍ണ്ണതകള്‍ക്കും കാരണമാകാനിടയുണ്ട്.

പ്രായപൂര്‍ത്തിയായവരില്‍ അന്ധതയ്ക്കും, വൃക്ക പരാജയത്തിനും പ്രധാന കാരണം പ്രമേഹമാണ്.

പ്രമേഹ രോഗികളില്‍ ഹൃദ്രോഗവും, പക്ഷാഘാതവും ഉണ്ടാകാനുള്ള സാദ്ധ്യത 24 മടങ്ങ് കൂടുതലാണ് ആരംഭത്തില്‍ത്തന്നെ രോഗം കണ്ടെത്തി വിദഗ്ദ്ധ ചികിത്സ തേടുകയും ജീവിത ശൈലി ക്രമീകരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് പ്രമേഹത്തെ ഭയക്കേണ്ടതില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.