കീടനാശിനി അളവ് കൂടി; ഇന്ത്യന്‍ തെയില തിരിച്ചയച്ച് വിദേശ രാജ്യങ്ങള്‍

കീടനാശിനി അളവ് കൂടി; ഇന്ത്യന്‍ തെയില തിരിച്ചയച്ച് വിദേശ രാജ്യങ്ങള്‍

Breaking News Health India

കീടനാശിനി അളവ് കൂടി; ഇന്ത്യന്‍ തെയില തിരിച്ചയച്ച് വിദേശ രാജ്യങ്ങള്‍
ന്യൂഡെല്‍ഹി: അനുവദിനീയമായ പരിധിയിലധികം കീടനാശിനികളുടെയും രാസവസ്തുക്കളുടെയും സാന്നിദ്ധ്യം കണ്ടെത്തിയതോടെ ഇന്ത്യ കയറ്റുമതി ചെയ്ത തെയില വിവിധ രാജ്യങ്ങള്‍ തിരിച്ചയച്ചു.

ഇത് ഇന്ത്യന്‍ കയറ്റുമതി രംഗത്തിന് വന്‍ തിരിച്ചടിയായിരിക്കുകയാണെന്ന് ഇന്ത്യന്‍ ടീ എക്സ്പോര്‍ട്ടേഴ്സ് അസ്സോസിയേഷന്‍ (ഐടിഐ) ചെയര്‍മാന്‍ അന്‍സുമാന്‍ കനോറിയ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നെത്തിയ ഗോതമ്പ് തുര്‍ക്കി തിരിച്ചയച്ചിരുന്നു. രാജ്യത്ത് നിര്‍മ്മിച്ച് വില്‍ക്കുന്ന എല്ലാ തെയില ഉല്‍പ്പന്നങ്ങളും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിട്ടി ഓഫ് ഇന്ത്യ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ആരോഗ്യ പാനീയമായി കണക്കാക്കപ്പെടുന്നതിനാല്‍ പല രാജ്യങ്ങളും തെയിലയുടെ ഗുണമേന്മയില്‍ കൂടുതല്‍ കര്‍ശനമായ നിബന്ധനകള്‍ നടപ്പാക്കിയിട്ടുണ്ട്.

മിക്ക രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങളാണ് തെയില ഗുണമേന്മയില്‍ സ്വീകരിച്ചിട്ടുള്ളത്. ഇവ എഫ് എസ്എന്‍എഐ നിയമങ്ങളേക്കാള്‍ കൂടുതല്‍ കര്‍ശനമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.