ജാഗ്രത! മിന്നലിനു 30 മിനിറ്റിനു മുമ്പ് എസ്.എം.എസ്. വരും
തീരുവനന്തപുരം: ഓര്‍ക്കാപ്പുറത്ത് ഇടിമിന്നല്‍ സംഭവിക്കുന്നത് കുറച്ചൊന്നുമല്ല നമ്മെ ഭയപ്പെടുത്തുന്നത്.
ഇതിനൊരു പരിഹാരം ഉണ്ടാക്കുകയാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ സഹായത്തോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇടിമിന്നലിന്റെ ദുരന്തം കുറയ്ക്കാന്‍ വില്ലേജ് തലത്തില്‍ മിന്നല്‍ മുന്നറിയിപ്പ സംവിധാനം താമസിയാതെ നടപ്പാക്കാനാണ് തീരുമാനം.
മിന്നലിനു 30 മിനിറ്റ് മുമ്പ് സാധ്യതാ അറിയിപ്പ് എസ്.എം.എസ് വഴി ലഭ്യമാക്കാനാണ് വിദഗ്ദ്ധരുടെ ശ്രമം. ഇതിന് മുന്നോടിയായി കണ്ണൂര്‍ , തൃശ്ശൂര്‍ , തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ അതോറിറ്റി മിന്നല്‍ സെന്‍സറുകള്‍ സ്ഥാപിച്ചു.
കൊച്ചിയിലും തിരുവനന്തപുരത്തും ഐഎംഡിയുടെ റഡാറുകളുമുണ്ട്. പ്രകൃതി ദുരന്തങ്ങളില്‍ രാജ്യത്തുണ്ടാകുന്ന മരണങ്ങളില്‍ 39 ശതമാനവും മിന്നലേറ്റാണ്. 2014 വരെ സംസ്ഥാനത്ത് മിന്നലേറ്റ് ശരാശരി 71 പേര്‍ വീതം ഒരു വര്‍ഷം മരിക്കുന്നു.

