ഓറഞ്ച് തൊലി കളയരുതേ….. നിരവധി ഗുണങ്ങളുണ്ട്
ഓറഞ്ചിന്റെ ആരോഗ്യ ഗുണങ്ങള്‍ നന്നായി അറിയാവുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഓറഞ്ച് കഴിച്ചിട്ട് തൊലി വലിച്ചെറിയുന്ന ശീലമുള്ളവരാണ് എല്ലാവരും.
ഓറഞ്ച് തൊലിയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചുളള അജ്ഞത കൊണ്ടാണിത്. അമിത വണ്ണം, കൊളസ്ട്രോള്‍ , ശ്വസന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പ്രതിവിധിയായും രോഗപ്രതിരോധ ശേഷി കൈവരിക്കാനും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് ഉപയോഗിക്കാം.
വിറ്റാമിന്‍ സിയുടെ വലിയ ശേഖരം ഓറഞ്ച് തൊലിയിലടങ്ങിയിട്ടുണ്ട്. കൂടാതെ അയണ്‍ , സിങ്ക്, മഗ്നീഷ്യം, കോപ്പര്‍ , നാരുകള്‍ , പ്രോട്ടീന്‍ , സിട്രസ് ഓയില്‍ എന്നിവയും ഓറഞ്ച് തൊലിയിലുണ്ട്. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.
ഹെസ്പെരിഡിന്‍ എന്ന മൂലകം ഓറഞ്ചിന്റെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ശരീരഭാരം ദഹന പ്രശ്നങ്ങള്‍ എന്നിവ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓറഞ്ച് തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്.
അസിഡിറ്റി ഉള്ളവര്‍ക്കും ഇത് ഉപകാരപ്രദമായിരിക്കും. ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ക്കും പ്രതിവിധിയാണിത്. മാത്രമല്ല ഓറഞ്ച് തൊലിയ്ക്ക് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട്.

